അടി തെറ്റിയാല്‍!

അടി തെറ്റിയാല്‍!
Published on

ജയനാരായണന്‍, തൃക്കാക്കര

അമ്പിളിമാമന് താരകളിന്നലെ
തൊപ്പിയൊരെണ്ണം തുന്നീന്ന്
വാനില്‍ മാമനെ കണ്ടപ്പോളവര്‍
മാമനു തൊപ്പി കൊടുത്തെന്ന്
മൊട്ടത്തലയില്‍ തൊപ്പിയണിഞ്ഞ്
അമ്പിളി ചെത്തി നടന്നെന്ന്
ഗമയില്‍ നടന്നോരമ്പിളി മാമന്
കാലുകള്‍ വഴുതിപ്പോയെന്ന്
താഴെ പുഴയില്‍ അമ്പിളിയന്ന്
വീണുകിടന്നു കരഞ്ഞെന്ന്
കണ്ടവര്‍ മാനുഷര്‍ കഷ്ടംവെച്ച്
അവരുടെ വഴിയേ പോയെന്ന്!

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org