അഹന്ത

അഹന്ത

പുളിംങ്കുന്ന് ലൂക്കാ

അഹന്തയാണു നിന്നിലെ
അര്‍ബുദമെന്നു കാണുവാന്‍
കണ്ണിനു കാഴ്ച ഉണ്ടാകണം.
കാഴ്ചയുണ്ടായിട്ടും നിന്‍മുഖം
കാണാതെ പൊയ്മുഖഗാത്രനായി
പോകുന്നത് എന്തിന്?
മാറ്റിടു ഗര്‍വ്വിന്‍പൊയ്മുഖ വ്യഹങ്ങള്‍
സ്നേഹിക്കു സോദര സ്നേഹസാഫല്യമായ്
പറയാതെ പറയുന്ന അസത്യമാം വാക്കുകള്‍
നിന്‍മുമ്പില്‍ നിനക്കായി ശരശയ്യ തീര്‍ക്കുന്നു.
പറയരുതിനിമേല്‍ അസഭ്യമാം പരദൂഷണം
നിന്‍നാവിനാല്‍ ഒരുനാളും ഒരിക്കലും
ആകാശക്കോട്ടകള്‍ കണ്ടു ഭ്രമിച്ച നീ
പോകുന്നു അമ്പിളിമാമന്‍റെ അരികത്ത്
എന്നിട്ടും കാണാതെ കേഴുന്നൂഴിയില്‍
തിരയുന്നു ജീവന്‍റെ പിന്നാമ്പുറങ്ങളില്‍
തിരഞ്ഞാലും കാണില്ല ജീവിതവേദാന്തം
ഇത് മിഥ്യയാണ്, അത് സ്വപ്നമാണ്.
മിഥ്യയാം ജീവന്‍റെ പൊരുളറിയുവാന്‍
വീണ്ടും ജനിക്കൂ നീ ഒരു പിഞ്ചു പൈതലായി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org