അമ്മ

അമ്മ

കവിത

ഡോ. അല്‍ഫോന്‍സാ സേവ്യര്‍

കുഞ്ഞിളം കാറ്റായ് എന്നെത്തലോടും
അമ്മതന്‍ സ്നേഹസ്പര്‍ശത്തിന്‍
പിന്നിട്ട ബാല്യത്തിന്‍ മധുരിക്കും ഓര്‍മകള്‍
കുളിര്‍മഴയായ് എന്നില്‍ പെയ്തിറങ്ങി.

അമ്മ തന്‍ നെഞ്ചിന്‍ ചൂടില്‍ മയങ്ങും
പൈതലായ് മാറാന്‍ കൊതിച്ചു പോയ് ഞാന്‍
എനിക്കായ് മിടിക്കുമാ ഹൃദയസംഗീതം
കാതോര്‍ത്തിരിക്കാന്‍ കൊതിച്ചു പോയ് ഞാന്‍.

നേര്‍വഴി കാട്ടീടും ഗുരുനാഥയമ്മ
ധൈര്യം പകര്‍ന്നെന്‍റെ കൈപിടിക്കും
ജീവിതയാത്രയില്‍ എന്നെന്നും കാവലായ്
മാര്‍ഗം തെളിയിക്കും ദീപമായി.

ഉള്ളിലടക്കിയ നൊമ്പരമെല്ലാം
അമ്മതന്‍ വാത്സല്യം തുടച്ചു നീക്കി.
ആ സ്നേഹധാരയില്‍ ഞാനലിഞ്ഞീടുമ്പോള്‍
അമ്മയെന്‍ ആത്മാവിന്‍ പുണ്യമായി.

അമ്മേ… നന്ദി ഞാനെങ്ങനെ ചൊല്ലിടേണ്ടൂ…

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org