ആശാദീപം

ആശാദീപം

ഫാ. ജോസ് ഞാവള്ളില്‍ സി.എം.ഐ.

മറിയം തെരേസാ സ്വര്‍ഗ്ഗീയതാരം
മറിയം തെരേസാ ആശാദീപം
മനതാരിലെങ്ങും മണിവീണ മീട്ടും
വിടരുംവിടരും പുണ്യ പ്രസൂനം
കുഴിക്കാട്ടുശ്ശേരിയ്ക്കൊരു തിലകം കണക്കെ
തിരുക്കുടുംബസന്യാസ ഗേഹേ
മഹിമ പ്രവാഹം മനുഷ്യഹൃത്തില്‍
മഴവില്ലുപോലതു പ്രകാശം പരത്തും
മനുഷ്യവംശത്തിനൊരുകെടാവിളക്കാം
പ്രണാമം! പ്രണാമം! മഹിയില്‍നിരന്തം
കൈവല്യമേകിടു പുണ്യത്തിടമ്പേ

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org