അത്തം പത്തോണം

അത്തം പത്തോണം

ആന്‍റണി പി.ഐ.

അത്തത്തിന്‍ പത്താംനാള്‍ തിരുവോണം
അന്നക്കരെയിക്കരെ പൊന്നോണം;
ആടിമാസം കഴിഞ്ഞാമോദത്താല്‍
ആരോമല്‍തുമ്പി, വന്നു മൊഴിഞ്ഞു
അത്തത്തിന്‍ പൂക്കളോടൊത്തു കൂടാന്‍
ആവണി തുമ്പിയേ, നിന്നൂഴമായ്.
അത്തം വഴിയേചിത്തിരയായ്
അന്നഞ്ചു വെളുപ്പിനുണര്‍ന്നീടേണം.
അരിമണി പൂക്കളിറുത്തീടേണം.
അങ്കണം പൂക്കളമാക്കീടേണം.
അലങ്കാര പുഷ്പത്താലാകൃഷ്ടയായി
അന്നഞ്ചു വെളുപ്പിനുണര്‍ന്നീടേണം.
അരിമണിപൂക്കളിറുത്തീടേണം
അങ്കണം പൂക്കളമാക്കീടേണം.
അലങ്കാര പുഷ്പത്താലാകൃഷ്ടയായി
അസ്യൂതം ചോതിയും വന്നണഞ്ഞു
അല്ലല്‍ മനസ്സിലും കാന്തി ചൊരിഞ്ഞു
അഴകേറും വിശാഖം പൂത്തുവിരിഞ്ഞു.
അത്തത്തിനഞ്ചാം നാള്‍ അനിഴപ്പുലരി
അഞ്ചാം പടവേറി വന്നുവല്ലോ;
അതിന്‍മേലെ കേട്ടയും വന്നു വിളിച്ചാല്‍
അകത്തളത്തമ്മയും മുഖരിതയാവും.
ആ മുറ്റത്തീമുറ്റത്തോണം വരാന്‍
ആരൂഢമായൊരു മൂലം വരേണം;
അരവയര്‍ കൂട്ടരും കോടിയണയാന്‍
ആശയുണര്‍ത്തീടും പൂരാടവുമെത്തി.
ആയത്തിലൂന്നീടും ഉത്രാടപാച്ചിലില്‍
ആവുന്നതൊക്കെയും കരുതീടേണം;
ആശിച്ച പൊന്നോണപുലരിയുദിച്ചാല്‍
ആഗതനായിടും മാവേലിമന്നനെ
ആദരവോടെ വരവേല്ക്കുമ്പോള്‍
ആമോദം നിറയുന്നീ മലയാളമണ്ണില്‍.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org