ദൈവവിളി

ദൈവവിളി

സേവ്യര്‍ ചെങ്ങിനിമറ്റം

നിനക്ക് പ്രണയിക്കാന്‍ മനസ്സുണ്ടോ?

ബലാല്‍ക്കാരം ചെയ്യപ്പെട്ട പ്രകൃതിയെ
നഗരത്തിലെ അഴുക്ക്ചാലിനെ
യൗവനം നഷ്ടപ്പെട്ട പുഴകളെ
പ്രതീക്ഷ നഷ്ടപ്പെട്ട ജനപദങ്ങളെ

നിനക്ക് പ്രണയിക്കാന്‍ മനസ്സുണ്ടോ?

ശിഥിലമാക്കപ്പെട്ട സമത്വ ആദര്‍ശത്തെ
രോഗാതുരയായ തെരുവുപെണ്ണിനെ
ഉദ്വരശ്വാസം വലിക്കുന്ന രോഗിയെ
കാരാഗൃഹത്തില്‍ തകര്‍ക്കപ്പെട്ട തടവുകാരനെ

നിനക്ക് പ്രണയിക്കാന്‍ മനസ്സുണ്ടോ?

അസ്ഥിപഞ്ചരമായ ഒരു ആഫ്രിക്കന്‍ പൈതലിനെ
ഭ്രാന്താശുപത്രിയിലെ രോഗിയെ
പിച്ചിചീന്തപ്പെട്ട സ്ത്രീയെ

നിനക്ക് പ്രണയിക്കാന്‍ മനസ്സുണ്ടോ?
വാ നമുക്ക് പോകാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org