എന്‍റെ കര്‍ത്താവേ, എന്‍റെ ദൈവമേ

എന്‍റെ കര്‍ത്താവേ, എന്‍റെ ദൈവമേ

വര്‍ഗീസ് പള്ളിപ്പാടന്‍

കുരിശില്‍ മരിച്ചവന്‍ പ്രവചിച്ചതുപോലെ
മൂന്നാം ദിനം തന്നെ ഉത്ഥാനം ചെയ്തു
ശിഷ്യന്മാരെല്ലാരും ഒന്നിച്ചിരിക്കുമ്പോള്‍
അവിടെത്തന്നെ യേശു പ്രത്യക്ഷനായ്
നിങ്ങള്‍ക്കെല്ലാര്‍ക്കും സമാധാനമരുളിക്കൊണ്ട്
അവരയെല്ലാമനുഗ്രഹിച്ചു
പന്ത്രണ്ടു ശിഷ്യരിലൊരുത്തനാം തോമസ്
കൂട്ടത്തിലവിടെ ഇല്ലായിരുന്നു.
ഗുരുവിനെക്കണ്ട വിശേഷമറിഞ്ഞപ്പോള്‍
തോമസ് വിശ്വസിച്ചില്ലതന്നെ
പിന്നെയും ദിനങ്ങള്‍ കഴിഞ്ഞൊരുനാളതില്‍
തോമസിനെ യേശു കണ്ട നേരം
എന്‍ ആണിപ്പഴുതുകളില്‍ നിന്‍ വിരലുകളിടട്ടെ
എന്‍ പാര്‍ശ്വത്തില്‍ നീ കൈവയ്ക്കുകയും ചെയ്യൂ
നിന്നുടെ വിശ്വാസംപോലെ നടക്കട്ടെ
കരുണാമയനായ യേശുവരുളീ
വിശ്വസിക്കുന്നു ഞാനെന്‍ കര്‍ത്താവേ എന്‍ ദൈവമേ
അവിടുന്നുയര്‍ത്തെഴുന്നേറ്റ ദൈവപുത്രന്‍ താന്‍
നീ കണ്ടു വിശ്വസിച്ചവനാണെന്നേശു ചൊല്ലി
കാണാതെ വിശ്വസിക്കുന്നവര്‍ ഭാഗ്യവാന്മാര്‍

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org