Latest News
|^| Home -> Poems -> എന്‍റെ കര്‍ത്താവും എന്‍റെ ദൈവവും

എന്‍റെ കര്‍ത്താവും എന്‍റെ ദൈവവും

Sathyadeepam

വര്‍ഗീസ് പള്ളിപ്പാടന്‍

പീലാത്തോസിന്‍ വിധിയാലേ
പീഡകളേറ്റം സഹിച്ചുനാഥന്‍
കുരിശില്‍ മരിച്ചതിന്‍ മൂന്നാം നാള്‍
പ്രതാപവാനായുയിര്‍ത്തവന്‍.

യേശുവിന്‍ വേര്‍പാടില്‍ ദുഖിതരായ്
ശിഷ്യന്മാര്‍ കാലം കഴിച്ചിടുമ്പോള്‍
പ്രത്യക്ഷനായവന്‍ ശാന്തി നല്കി
ശിഷ്യനാം തോമസവിശ്വാസിയായ്

കണ്ടറിഞ്ഞേശുവരുളിച്ചെയ്തു
എന്നുടെ കൈകള്‍ നീ കണ്ടുകൊള്‍ക
നിന്‍ പാണികൊണ്ടു വന്നെന്‍ മാറിലിട്ട്
വിശ്വാസിയായിരിക്കാന്‍ ശമിക്കൂ.

ക്രിസ്തുവിന്‍ സന്നിധേ മുട്ടുകുത്തി
ആ ശിഷ്യന്‍ വിശ്വാസം പ്രഖ്യാപിച്ചു
എന്നുടെ കര്‍ത്താവും ദൈവവും നീ
ശക്തമാം ഭാഷയില്‍ ചൊല്ലി ഭക്ത്യാല്‍

കണ്ടു വിശ്വസിക്കുന്നവരേക്കാള്‍
കാണാതെ വിശ്വസിച്ചീടുന്നവര്‍
ഭാഗ്യവാന്മാര്‍ തന്നെയെന്നരുളി
ദിവ്യസമാധാനമേകി നാഥന്‍.

 

Leave a Comment

*
*