”സ്വര്‍ഗ്ഗം തുറന്നോ ദൈവം കരഞ്ഞോ”

”സ്വര്‍ഗ്ഗം തുറന്നോ ദൈവം കരഞ്ഞോ”

ജെയ്‌സണ്‍ എം. ജോസഫ്, വരാപ്പുഴ

സ്വര്‍ഗസ്‌നേഹത്തിന്‍ മണിച്ചെപ്പ് തുറന്നനേരം
നാഥാ തിരുമാറിലാ ശൂലം തറച്ച നേരം
ആത്മീയലാവയായ് അവസാനനിണവും ജലവും
മര്‍ത്യരക്ഷയ്ക്കായ് ഒഴുകിയ നേരം

സ്വര്‍ഗ്ഗം തുറന്നോ… ദൈവം കരഞ്ഞോ?
സ്വര്‍ഗ്ഗം തുറന്നോ… ദൈവം കരഞ്ഞോ?
സ്വര്‍ഗ്ഗീയദൂതര്‍ പൊട്ടിക്കരഞ്ഞോ?

തിരുത്തോളില്‍ വന്‍പാപകുരിശും ചുമന്നു നീ
സഹനത്തിന്‍ കാല്‍വരിപടവുകള്‍ കയറി
വേദനയാല്‍ നിന്‍ ദേഹം തളരുമ്പോള്‍
കുരിശോടെ വീണ്ടും മുന്നേറി
കുരിശോടെ വീണ്ടും മുന്നേറി

സ്വര്‍ഗ്ഗം തുറന്നോ… ദൈവം കരഞ്ഞോ?
സ്വര്‍ഗ്ഗം തുറന്നോ… ദൈവം കരഞ്ഞോ?
സ്വര്‍ഗ്ഗീയദൂതര്‍ പൊട്ടിക്കരഞ്ഞോ?
പ്രിയതാതനില്‍നിന്നാ സഹനത്തിന്‍ കാസ നീ

സ്വയമേറ്റു വാങ്ങിന്‍ ചുണ്ടോടു ചേര്‍ത്തു
സ്വര്‍ഗീയതാതന്റെ സ്വപ്നങ്ങള്‍ പൂവണിയാന്‍
ആ പാനപാത്രം നീ നുകര്‍ന്നു
കയ്പുനീരെങ്കിലും നീ നുണഞ്ഞു

സ്വര്‍ഗ്ഗം തുറന്നോ… ദൈവം കരഞ്ഞോ?
സ്വര്‍ഗ്ഗം തുറന്നോ… ദൈവം കരഞ്ഞോ?
സ്വര്‍ഗ്ഗീയദൂതര്‍ പൊട്ടിക്കരഞ്ഞോ?

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org