ഇനിയൊരു ശ്വാസമുണ്ടോ

ഇനിയൊരു ശ്വാസമുണ്ടോ

– എബ്രഹാം അഞ്ചാനി, വഴൂര്‍ ഈസ്റ്റ്

ഇനിയൊരു ശ്വാസമുണ്ടോ എനിക്ക്
യേശുവിന്‍ അനുമതി കൂടാതെ
ഈ ജന്മവും പ്രപഞ്ചവും
എനിക്കായ് നല്‍കിയ സ്നേഹനാഥാ

കാഴ്ചയും കേള്‍വിയും ആരോഗ്യവും
ബുദ്ധിയും ശക്തിയും അനന്തകൃപ
ബന്ധവും സ്വന്തവും സ്വപ്നങ്ങളും
കാരുണ്യം കിനിയുന്ന ദാനമല്ലോ

ആകൃഷ്ടരായാല്‍ നിന്‍ വലയം
ആത്മാവിന്‍ ആശ്വാസപ്രഭ ചൊരിയും
നിന്‍ഹിതമുള്‍ക്കൊണ്ടു ശിഷ്ടകാലം
നിന്‍ വല്ലരിയില്‍ ലയിച്ചിടേണം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org