ഇവനാരാണ്

ഇവനാരാണ്

Published on

പി.ജെ. പുരയ്ക്കല്‍, തോട്ടക്കര

കവിത

കടലിന്‍റെ മീതെ നടക്കുന്ന കണ്ടപ്പോള്‍
കരിഭൂതമെന്നോര്‍ത്ത ശിഷ്യന്മാര്‍
അരികത്തടുത്തപ്പോള്‍ ഗുരുവെന്നറിഞ്ഞവര്‍
പാരം നമിച്ചു പോയി.

യേശുതന്‍ ശിഷ്യരോടൊന്നിച്ചിരുന്നന്ന്
ഓടത്തില്‍ അല്പം മയങ്ങിയപ്പോള്‍
അലറിക്കൊണ്ടാഞ്ഞടിച്ചെത്തി കൊടുങ്കാറ്റ്
ശിഷ്യര്‍ വിരണ്ടുപോയി.

കാറ്റിന്‍റെ നേരെ കയ്യെടുത്തപ്പോള്‍
കാറ്റു ശമിച്ചുപോയി
കടലില്‍ കലിതുള്ളി എത്തും കൊടുങ്കാറ്റ്
തീരം വിട്ടെങ്ങോമറഞ്ഞു പോയി.

അഴുകിത്തുടങ്ങിയ ലാസറിന്‍ കല്ലറയില്‍
തൊട്ടുവിളിച്ചപ്പോള്‍
അഴിയാത്ത കെട്ടുമായ് മിഴികള്‍ തുറന്നിതാ
ലാസര്‍ പുറത്തു വന്നു.

താബോര്‍ മലയില്‍ തിളങ്ങും മുഖം കണ്ടു
കണ്ണുകള്‍ മഞ്ചിപോയി
ഇവനെന്‍റെ പ്രിയപുത്രന്‍ എന്ന സ്വരം
കാതില്‍ മുഴക്കമായി.

ഞാനാരാണെന്നതു നിങ്ങള്‍ പറയുവിന്‍
നീ ജീവനുള്ളൊരു ദൈവപുത്രന്‍
നിന്നില്‍ ഇടറാതെ നില്ക്കും ജനങ്ങള്‍ക്കു
നീ നിത്യജീവനേകും.

logo
Sathyadeepam Online
www.sathyadeepam.org