കാവൽക്കുരിശുകൾ

കാവൽക്കുരിശുകൾ

ജോര്‍ജുകുട്ടി, കോക്കാട്ട്

കുരിശുകള്‍ വരയ്ക്കുന്നു വിരല്‍ത്തുമ്പുകള്‍,
നെറിവിന്നടയാളമാം തിരുനെറ്റിയില്‍.
ഉറങ്ങുമ്പോഴുണരുമ്പോഴളുണ്മയായ്
ഉണര്‍വ്വിന്നടയാളമാം കുരിശുകള്‍ വരയ്ക്കുന്നു

കുഞ്ഞിളം ചുണ്ടിലമ്മതന്‍ വിരലുകള്‍
കാവലായ് കരുതലായ് കവചമായ്,
കുറിക്കും കുറമാനമീയടയാളങ്ങള്‍
മറക്കില്ല മരിക്കുംവരെയൊരിക്കലും.

കുരുത്തോലത്തുമ്പില്‍ കുരിശുകള്‍ കെട്ടി
കുഞ്ഞിളം കൈകളിലമ്മമാര്‍ നല്കെ,
കരുത്തനാം രാജാധിരാജന്‍ തന്‍ കരം
ഗ്രഹീച്ചീടുമരുമക്കിടാങ്ങള്‍ മക്കള്‍.

വിഭൂതിയില്‍ വിശദ്ധമാം കുരിശുകള്‍
വിനയമായ് വിളംബരമീ തിരുനറ്റിയില്‍
വിശ്വാസികള്‍ വികലമാകാതെ വികാരത്താല്‍
വിശ്വസന്ദേശമേകുന്നു വിശ്വസ്തരായ്.

സൃഷ്ടിയില്‍ മാനുഷരൂപം കുരിശുരൂപം
സ്രഷ്ടാവറിഞ്ഞു നല്കിയീ രൂപഭാവം
സഹിക്കുവാന്‍ സ്നേഹിക്കുവാനെന്നുമെന്നും,
സര്‍വ്വേശന്‍ സമര്‍പ്പിച്ച ബലിരൂപമിതുതാന്‍.

കുരിശിനെ കരുണതന്‍ കനവായ് കാണുക
കിരാതമാം കൈകളിലാവാതെ നോക്കുക
കാല്‍വരിയിലെ കാല്‍പ്പാടുകള്‍ പകര്‍ന്ന
ചേരത്തുള്ളികള്‍ ചോരാതെ കാക്കുക.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org