സത്യദീപം

സത്യദീപം
Published on

ഫാ. തോമസ് പാട്ടിത്തില്‍ച്ചിറ സി.എം.എഫ്.

മര്‍ത്ത്യമാനസങ്ങളില്‍
നിത്യതേജസ്സേകുവാന്‍
സന്തതം തെളിഞ്ഞിടൂ
സത്യദീപപത്രമേ!

കണ്ണുകെട്ടി നേരിനെ
മണ്ണുതീറ്റാന്‍ മാനുഷര്‍
എന്തുമാകും ഭൂവിതില്‍
പന്തമായ് ജ്വലിക്ക നീ!

വാക്കുകള്‍ തിരികളായ്,
വിചിന്തനങ്ങളഗ്നിയായ്,
ആളിയാര്‍ത്തുനിന്നിടും
വിളക്കുവൃക്ഷമായിടൂ!

അക്ഷരങ്ങള്‍ക്കപ്പുറം
അക്ഷയാര്‍ത്ഥസീമയില്‍
അസ്തമിക്കാതെപ്പൊഴും
നിസ്തുലംവിളങ്ങിടൂ!

അന്ധകാരയറകളില്‍
ബന്ധനസ്ഥരായവര്‍
കണ്ടുനിന്‍റെ പൊന്‍പ്രഭ
താണ്ടിടട്ടെ ജീവിതം!

സുപ്രധാനമാണുനിന്‍-
സത്യസന്ധസേവനം;
ദിനമനുസുധീരയായ്
ദൗത്യയാത്രചെയ്ക നീ!

ക്രിസ്തുവിന്‍റെ ദീപമായ്
കത്തിയുള്‍ത്തടങ്ങളെ
മുക്തമാക്കി നേര്‍വഴി
യുക്തമായ് നടത്തിടൂ!

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org