നീതിവിധി

നീതിവിധി

ഡോ. ചെറിയാന്‍ കുനിയന്തോടത്ത്

അവസാന നക്ഷത്രമാരാണു കാണുക?
അവസാന സൂര്യനെയാരാണു നോക്കുക?
അവസാന കിളിനാദമാരാണു കേള്‍ക്കുക
അവസാന സ്വപ്നത്തിലാരാണു മുങ്ങുക?

അവസാന സംഗീതമാരാണു കേള്‍ക്കുക?
അവസാന ജാലകമാരാണടയ്ക്കുക?
അവസാന നീര്‍ത്തുള്ളിയാരാണു കാണുക?
അവസാന പൗര്‍ണ്ണമിയാരാണു നോക്കുക?

അവസാന സാഗരമാരാണു കാണുക?
അവസാന വാനിടമാരാണു നോക്കുക?
അവസാന ദീപകമാരാണണയ്ക്കുക?
അവസാന കിളിവാതിലാരാണടയ്ക്കുക?

മാലാഖമാരണിയായിങ്ങു വന്നിടും
മാനത്തു കാഹളശബ്ദം മുഴങ്ങിടും
ആരാണു രാജാധിരാജനായെത്തുക?
ആരാണു നീതി വിധിക്കായിരിക്കുക?

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org