Latest News
|^| Home -> Poems -> ഒരു ഓണം കൂടി

ഒരു ഓണം കൂടി

Sathyadeepam

ജയനാരായണന്‍ തൃക്കാക്കര

ഓണവഞ്ചി തുഴഞ്ഞും കൊണ്ടൊരു
ഓണപ്പൂങ്കാറ്റണയുന്നു
ഓണക്കിളികള്‍ പാടുംകുന്നില്‍
ഓണപ്പൂക്കള്‍ വിരിയുന്നു
ഓണപ്പൂക്കളമിട്ടവരെല്ലാം
ഓണപ്പാട്ടുകള്‍ പാടുന്നു
ഓണത്തുമ്പികള്‍ പാടുന്നു
ഓണത്തുമ്പികള്‍ തുമ്പച്ചോട്ടില്‍
ഓണക്കളികള്‍ തുടരുന്നു
ഓണപ്പുതുമഴ പൊഴിയുന്നു
ഓണസദ്യയൊരുങ്ങുന്നു
ഓണക്കുടയും ചൂടി മന്നന്‍
ഓരോ വീട്ടിലുമെത്തുന്നു!

Leave a Comment

*
*