പനസപ്പൂവ്

പനസപ്പൂവ്

അഗസ്റ്റിന്‍ ചിലമ്പിക്കുന്നേല്‍
വെണ്ണല

അഴകില്ല, ആകാരഭംഗിയില്ല
ആകര്‍ഷകമായിട്ടൊന്നുമില്ല
ഘ്രാണേന്ദ്രിയങ്ങള്‍ക്കു തൃപ്തിയേകും
സൗരഭ്യമാണെങ്കിലൊട്ടുമില്ല
ആരും തിരിഞ്ഞൊന്നു നോക്കുകില്ല
ആരുടേം കണ്ണിലുടക്കുകില്ല.
അല്പമകലെ പൂവാടിയതില്‍
ഗര്‍വ്വിന്‍ പനിനീര്‍പ്പൂ നിന്നിടുന്നു
അളികള്‍ തേനീച്ചകളാളുകളും
ആഹ്ലാദപൂര്‍വമടുത്തിടുന്നു
എന്തൊരു ഭംഗി, സൗരഭ്യമെത്ര
ഏവരുമൊന്നായ് സ്തുതിച്ചിടുന്നു
പനസപൂവാകെ കരഞ്ഞുപോയി
മനസ്സു നിറഞ്ഞു വേദനയാല്‍
ദിനങ്ങള്‍ രണ്ടങ്ങു കഴിഞ്ഞുപോയി
പനിനീര്‍പ്പുമെല്ലെയടര്‍ന്നു വീണു.
കയ്യടി പ്രസ്ഥാനം നീട്ടി നല്കും
സൗജന്യകോലാഹലം കണക്കേ
പനസപ്പൂമെല്ലെ വളര്‍ന്നു വന്നു
നാട്ടില്‍ പെരിയ ഫലവുമായി
നറുമണം വീശി നിറഞ്ഞുനിന്നു
നാവില്‍ തേനൂറും രുചി നിറഞ്ഞു.
'വയറു നിറയുവാന്‍ ചക്ക നന്ന്
ഷുഗറു കുറയുവാന്‍ ചക്ക നന്ന്.
റോസപ്പൂവാക്കല്ലെ ഈശ്വരായീ
ദാസനു പനസപ്പൂ ജന്മമിഷ്ടം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org