സ്വര്‍ഗ്ഗാരോപിത നാഥ

സ്വര്‍ഗ്ഗാരോപിത നാഥ

ആന്‍റണി പുത്തന്‍വീട്ടില്‍, കുമ്പളം

ആവേ മരിയ പാടിടാം
ആദരവോടെ പാടിടാം
അന്നാ, ധന്യമുഹൂര്‍ത്തത്തില്‍
സ്വര്‍ഗ്ഗം പൂകിയ മാതാവിന്‍
സ്തുതിഗീതങ്ങള്‍ പാടിടാം.

സ്വര്‍ഗ്ഗാരോപണ തിരുനാളില്‍
അപദാനങ്ങള്‍ പാടുമ്പോള്‍
വാനവും ഭൂമിയും സൃഷ്ടിജാലങ്ങളും
വന്ദന വദന മുഖരിതരായ്
പെരുമച്ചാല്‍ പ്രതിധ്വനി മുഴക്കുന്നു.

പാവന നിറവില്‍ തിരുസന്നിധേ
സ്വര്‍ഗ്ഗകിരീടം ചാര്‍ത്താനായ്
മംഗളംപാടി മാലാഖമാര്‍
വിണ്ണിലേക്കേറ്റിയ സുദിനമിന്ന്
മഹിമയാല്‍ വാഴ്ത്തിപാടിടാം.

കാലാന്തരത്തില്‍ കോര്‍ത്തെടുത്ത
സല്‍ക്കര്‍മ്മത്തിന്‍ ജപമാല
ജീവന്‍രക്ഷാമന്ത്രമായ്
പകരം നല്കിയ മാതാവിന്‍
വാത്സല്യത്തെ സ്തുതിച്ചീടാം

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org