Latest News
|^| Home -> Poems -> സമര്‍പ്പണം

സമര്‍പ്പണം

Sathyadeepam

പി.ജെ. ചാക്കോ, തോട്ടക്കര

രാജാക്കന്മാരുടെ എഴുന്നള്ളത്ത് – പൂജ –
രാജാക്കന്മാരുടെ എഴുന്നള്ളത്ത്
അശ്വമില്ലാനയില്ലാകാശവണ്ടിയില്ല
ഒട്ടകപുറത്തേറി എഴുന്നള്ളത്ത്

പൊന്നുണ്ട് മീറയുണ്ട് കുന്തിരിക്കമുണ്ട്
രാജാധിരാജന് കാഴ്ചവയ്ക്കാന്‍
നിറപറയില്ലെങ്ങും നിലവിളക്കുമില്ല
താലപ്പൊലികള്‍ നിരത്തിയില്ല

ബേത്ലഹേമിലെ പുല്‍ക്കൂട്ടിലേയ്ക്കൊരു
വാലുനക്ഷത്രം വഴികാട്ടി
ഹേറോദേസിന്‍റെയാ കൊട്ടാരമുറ്റത്തു
രാജാക്കന്മാര്‍ വന്നിറങ്ങിയപ്പോള്‍

മേലേവയലിലെ മേയാനിറങ്ങിയ
നക്ഷത്രക്കൂട്ടങ്ങള്‍ കണ്ണടച്ചു
ഉണ്ണിയെ കണ്ടു വണങ്ങി വരൂ നിങ്ങള്‍
പിന്നെ ഞാന്‍ ചെന്നങ്ങു വന്ദിച്ചിടാം

Leave a Comment

*
*