സ്നേഹത്തണലില്‍

സ്നേഹത്തണലില്‍

കവിത

എം.ആര്‍. ജോണ്‍, കൈപ്പട്ടൂര്‍

അമ്മേ നിന്നുടെ സ്നേഹത്തണലില്‍
തളര്‍ന്നുറങ്ങും തനയന്‍ ഞാന്‍
ജീവിതയാത്രയിലാശ്രയമില്ലാ-
തലഞ്ഞു കരയും പഥികന്‍ ഞാന്‍.

തെറ്റിയ വീണക്കമ്പിയിലപശ്രുതി-
നാദമുണര്‍ത്തും മൂഢന്‍ ഞാന്‍
ദുഃഖക്കടലില്‍ സാന്ദ്രതലങ്ങളില്‍
മുങ്ങിത്താഴുമൊരന്ധന്‍ ഞാന്‍.

ഒരിറ്റു സ്നേഹത്തുള്ളിക്കായ് ഞാന്‍
കരഞ്ഞുറങ്ങിയ രാവുകളില്‍
കണ്ണീരൊപ്പാന്‍ കൈകള്‍ പിടിക്കാ-
നാരും വന്നില്ലെന്‍ ചാരേ.

നിന്നുടെ സ്നേഹത്തണലിലുറങ്ങി-
മെല്ലെ മിഴികള്‍ തുറന്നപ്പോള്‍
കൊകളിലെന്നെ കോരിയെടുത്തത്
അമ്മേ നിന്നുടെ വാത്സല്യം.

ചേര്‍ത്തുപിടിച്ചെന്‍ മനസ്സിലൊരായിര-
മുമ്മകള്‍ തന്നതു നീയല്ലേ
കണ്ണീരൊപ്പി പുത്തപാതയി-
ലെന്നെ നയിച്ചതു നീയല്ലേ

ജീവിതയാത്രയിലെന്നുമെനിക്കൊരു-
തുണയും കാവലുമാകേണം
തിന്മയില്‍ വീഴാതെന്നും നിന്നുടെ-
മകനായെന്നെ വളര്‍ത്തേണം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org