തുവ്വാല

തുവ്വാല

ആന്‍റണി കല്ലൂക്കാരന്‍

യാഗമേശയില്‍ ഒരു വീഴ്ച്ച
വിറയാര്‍ന്ന കരങ്ങളിലൂടെ
വെള്ളികാസ ഊര്‍ന്നു വീഴുന്നു
അതിലെ വീഞ്ഞ് രക്തമായൊഴുകി,
വെള്ളത്തൂവ്വാലയില്‍ പടര്‍ന്ന്,
ചിത്രം വരയ്ക്കുന്നു
ഉടുതുണിയില്ലാത്ത,
മുറുവുകള്‍ നിറഞ്ഞ ചിത്രം,
ഒരു ദരിദ്രന്‍റെ ചിത്രം
അതില്‍നിന്നുയരുന്നു നിലവിളി,
നീയുമെന്നെ ഉപേക്ഷിച്ചുവോ?

ഉള്ളംകൈയില്‍ കൊണ്ടുനടന്നവരും
ചേര്‍ത്തുപിടിച്ചവരും
ഇന്നനാഥരായിരിക്കുന്നു

നാഴിക കഴിയുന്തോറും
മായാത്ത കറയായി,
രക്തചിത്രമായി,
ചരിത്രമായി അത് മാറുന്നു
വിറയ്ക്കുന്ന കൈകള്‍ക്ക് ശക്തിയില്ല
വിണ്ടുകീറിയ അധരത്തില്‍ വാക്കില്ല
മുറിയപ്പെട്ട പ്രാണന് വിശ്രമമില്ല
കറപിടിച്ച തുവ്വാല,
നെഞ്ചിലെ മുറിപ്പാടില്‍ വച്ച്
ഒരു തേങ്ങല്‍,
څഞാന്‍ നിന്നെ സ്നേഹിക്കുന്നു,
നിന്നെ സ്നേഹിക്കുന്നു,
സ്നേഹിക്കുന്നുچ

ഇനി ശേഷിക്കുന്നത് പുറപ്പാട്,
തോളില്‍ മുറിവേറ്റകുഞ്ഞാട്,
വഴികാട്ടിയായി ഒരു തുവ്വാലയും

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org