ഉയിർപ്പ്

ഉയിർപ്പ്
Published on

വര്‍ഗീസ് പുതുശ്ശേരി
വേങ്ങൂര്‍

"ജീവനുമുത്ഥാനവുമൊക്കെ ഞാന്‍ തന്നെ"-
യെന്നരുള്‍ ചെയ്തൊരാ വിശ്വൈക ശില്പിയെ
പ്രത്യാശയോടെ വരവേല്ക്കുവാനായി
പ്രപഞ്ച സൃഷ്ടങ്ങള്‍ കൈ കൂപ്പിടുന്നേന്‍!
മരണത്തിന്‍ മരവിച്ച താഴ്വരയ്ക്കപ്പുറം
പ്രത്യാശയാര്‍ന്നൊരു ജീവിതമുണ്ടല്ലോ!
മരണഭയത്തെ ജയിച്ചങ്ങ് മര്‍ത്യരെ
"ജീവല്‍ സമൃദ്ധിയില്‍" ചേര്‍ത്തുനിര്‍ത്തി!
കാല്‍വരിക്കുന്നിന്‍ കരിമ്പാറയൊന്നാകെ
കദനം കവിഞ്ഞു കരഞ്ഞൊരാ സന്ധ്യയില്‍
ശൂന്യമാം ക്രൂശില്‍ സ്വയമേ കരേറി നീ!
മുദ്ദിന കൊണ്ടങ്ങൊരാലയം തീര്‍ത്തു നീ!
യേശു തന്നുത്ഥാനം ലോകത്തിന്‍ പ്രത്യാശ!
നിത്യജീവന്‍റെ തുടിപ്പുമായ് തൂമന്ദഹാസ-
ത്തിന്‍ പൂനിലാവെട്ടവും പേറിയോന്‍!
സത്യപ്രകാശത്തിന്‍ ഗോപുരം തീര്‍ത്തവന്‍!
വിശ്വാസസത്യമിതെപ്പോഴുമോര്‍ക്കുക!
ത്രിത്വൈക ദൈവരഹസ്യത്തെ ധ്യാനിക്ക!
മരണത്തിനപ്പുറം ജീവന്‍റെ പുതുനാമ്പു-
മുണ്ടെന്ന സത്യവുമോര്‍ക്കുക മര്‍ത്യാ നീ!

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org