|^| Home -> Kerala -> പോലീസിന് മാസ്കുകള്‍ നല്‍കി

പോലീസിന് മാസ്കുകള്‍ നല്‍കി

Sathyadeepam

 

പുത്തന്‍പീടിക: സെന്‍റ് ആന്‍റണീസ് പള്ളി കത്തോലിക്ക കോണ്‍ഗ്രസ്സ് – കെ സി വൈ എം സംഘടനകളുടെ നേതൃത്വത്തില്‍ സ്വന്തം ജീവന്‍ പണയം വെച്ചു കോവിഡ് 19 എന്ന മഹാവ്യാധിയെ നേരിടാന്‍ ജനങ്ങള്‍ക്കു വേണ്ടി കൃത്യനിര്‍വ്വഹണം ചെയ്യുന്ന അന്തിക്കാട് പോലീസ് സ്റ്റേ ഷനിലെ ജീവനക്കാര്‍ക്ക് മാസ്കുകള്‍ നല്‍കി. അന്തിക്കാട് പോലീസ് സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ സ്റ്റേഷന്‍ എസ് എച്ച് ഒ മനോജ് കുമാറും സബ്ബ് ഇന്‍സ്പെക്ടര്‍ ജിനേഷും കത്തോലിക്ക കോണ്‍ഗ്രസ്സ്, കെ സി വൈ എം പ്രസിഡന്‍റുമാരായ ആന്‍റോ തൊറയന്‍, റോഷിന്‍ ജോയ് എന്നിവരില്‍ നിന്ന് മാസ്കുകള്‍ ഏറ്റുവാങ്ങി. കോവിഡ് 19 എങ്ങനെ നേരിടാം എന്ന ലഘുലേഖ വിതരണവും നടത്തി. ലൂയീസ് താണിക്കല്‍, അഖില്‍ പി ആന്‍റോ, ഡിക്സന്‍, ബീഫിന്‍ ആന്‍റോ എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Comment

*
*