നോബല്‍ ജേതാവ് പൊന്തിഫിക്കല്‍ അക്കാദമിയില്‍

ഭൗതികശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനം നേടിയ ശാസ്ത്രജ്ഞന്‍ സ്റ്റീവന്‍ ചുവിനെ ശാസ്ത്രങ്ങള്‍ക്കുവേണ്ടിയുള്ള പൊന്തിഫിക്കല്‍ അക്കാദമിയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. ലേസര്‍ പ്രകാശത്തിലെ ആറ്റങ്ങളുമായി ബന്ധപ്പെട്ട ഗവേഷണത്തിന് 1997-ല്‍ നോബല്‍ സമ്മാനം നേടിയ സ്റ്റീവന്‍ചു അമേരിക്കയിലെ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ പ്രൊഫസറാണ്. നിരവധി ബഹുമതികള്‍ നേടിയിട്ടുണ്ട്. അമേരിക്കയില്‍ ജനിച്ചു വളര്‍ന്ന അദ്ദേഹം ചൈന, കൊറിയ, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളിലെ ശാസ്ത്ര അക്കാദമികളിലും അംഗമായിരുന്നിട്ടുണ്ട്. 1936-ല്‍ പിയൂസ് പതിനൊന്നാമന്‍ മാര്‍പാപ്പയാണ് വത്തിക്കാന്‍ സിറ്റിയില്‍ ശാസ്ത്ര അക്കാദമി സ്ഥാപിച്ചത്. ശാസ്ത്രത്തിന്‍റെയും സാങ്കേതികവിദ്യയുടെയും നേട്ടങ്ങള്‍ പരമാവധി ജനങ്ങളിലേയ്ക്കെത്തിക്കുക, നീതിയും വികസനവും മാനവൈക്യവും സമാധാനവും സാദ്ധ്യമാക്കുന്നതിനു ശാസ്ത്രനേട്ടങ്ങളെ ഉപയോഗപ്പെടുത്തുക, ശാസ്ത്രവും ആത്മീയതയും സംസ്കാരവും തത്ത്വചിന്തയും മതമൂല്യങ്ങളും തമ്മിലുള്ള സംവാദം വര്‍ദ്ധിപ്പിക്കുക തുടങ്ങിയവയാണ് അക്കാദമിയുടെ സ്ഥാപിത ലക്ഷ്യങ്ങള്‍.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org