പൊന്തിഫിക്കല്‍ ശാസ്ത്ര അക്കാദമിക്കു പുതിയ അദ്ധ്യക്ഷന്‍

ശാസ്ത്രങ്ങള്‍ക്കു വേണ്ടിയുള്ള പൊന്തിഫിക്കല്‍ അക്കാദമിയുടെ പുതിയ പ്രസിഡന്‍റായി പ്രൊഫ. യോവാക്കിം വോണ്‍ ബ്രൗണിനെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. ജര്‍മ്മനിയിലെ ബോണ്‍ യൂണിവേഴ്സിറ്റിയില്‍ പ്രൊഫസറായിരുന്നു അദ്ദേഹം. പരിസ്ഥിതി നാശമായിരിക്കും പൊന്തിഫിക്കല്‍ അക്കാദമി അദ്ധ്യക്ഷനെന്ന നിലയില്‍ താന്‍ പ്രഥമ പരിഗണന നല്‍കുന്ന വിഷയമെന്ന് അദ്ദേഹം വ്യക്തമാക്കി. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നോബല്‍ സമ്മാനജേതാക്കളടക്കമുള്ള പ്രഗത്ഭര്‍ അടങ്ങുന്നതാണ് വത്തിക്കാന്‍റെ ഈ സമിതി. പ്രത്യേക രാജ്യങ്ങളുമായി ബന്ധമില്ലാത്തതുകൊണ്ടു തന്നെ ശാസ്ത്ര ലോകത്ത് വലിയ സ്വാധീനമാര്‍ജിക്കാന്‍ ഇതിനകം ഈ സമിതിക്കു സാധിച്ചിട്ടുണ്ടെന്നു പുതിയ പ്രസിഡന്‍റ് ചൂണ്ടിക്കാട്ടി. അസമത്വം, വിശപ്പ്, അനീതി, ദാരിദ്ര്യം, പരിസ്ഥിതിനാശം എന്നിങ്ങനെ മനുഷ്യവംശം നേരിടുന്ന വലിയ പ്രശ്നങ്ങള്‍ക്ക് പൊന്തിഫിക്കല്‍ അക്കാദമി ഊന്നല്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org