മാര്‍പാപ്പയുടെ ഏപ്രിലില്‍ പ്രാര്‍ത്ഥിക്കുന്നതു യുവജനങ്ങള്‍ക്കു വേണ്ടി

മാര്‍പാപ്പയുടെ ഏപ്രിലില്‍ പ്രാര്‍ത്ഥിക്കുന്നതു യുവജനങ്ങള്‍ക്കു വേണ്ടി
Published on

മാര്‍പാപ്പയുടെ ഏപ്രില്‍ മാസത്തേയ്ക്കുള്ള പ്രത്യേകമായ പ്രാര്‍ത്ഥനാനിയോഗം പ്രഖ്യാപിച്ചു. "തങ്ങള്‍ക്കു ദൈവം നല്‍കിയിരിക്കുന്ന വിളിയോടു ഉദാരമായി പ്രതികരിക്കേണ്ടതെങ്ങിനെയെന്നറിയാനും ലോകത്തിനു വേണ്ടിയുള്ള ദൗത്യങ്ങളില്‍ സ്വയം മുഴുകാനും യുവജനങ്ങള്‍ക്കു സാധിക്കുന്നതിനു വേണ്ടിയാണ്" മാര്‍പാപ്പയുടെ പ്രാര്‍ത്ഥന. മാറ്റത്തിന്‍റെ നായകരാകുക എന്ന ദൗത്യം യുവജനങ്ങള്‍ മറ്റാര്‍ക്കും വിട്ടുകൊടുക്കരുതെന്നു മാര്‍പാപ്പ പറഞ്ഞു. "ഭാവി യുവജനങ്ങളുടെ കൈവശമാണിരിക്കുന്നത്. ലോകത്തിന്‍റെ നിര്‍മ്മാതാക്കളാകാന്‍, മികച്ച ഒരു ലോകത്തിനു വേണ്ടി പണിയെടുക്കാന്‍ ഞാന്‍ നിങ്ങളോടാവശ്യപ്പെടുന്നു. അതൊരു വെല്ലുവിളിയാണ്. നിങ്ങളതു സ്വീകരിക്കുമോ?" മാര്‍പാപ്പ യുവജനങ്ങളോടാരായുന്നു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org