ബെനഡിക്ട് പതിനാറാമന്‍ 91-ാം ജന്മദിനമാഘോഷിച്ചു

ബെനഡിക്ട് പതിനാറാമന്‍ 91-ാം ജന്മദിനമാഘോഷിച്ചു

വിരമിച്ച പാപ്പ ബെനഡിക്ട് പതിനാറാമന്‍ തന്‍റെ 91-ാം ജന്മദിനം ആഘോഷിച്ചു. സഹോദരനായ മോണ്‍ ജോര്‍ജ് റാറ്റ്സിംഗറും ജന്മദിനത്തില്‍ പാപ്പയ്ക്കൊപ്പം ഉണ്ടായിരുന്നു. പാപ്പ കഴിയുന്ന ആശ്രമത്തില്‍ സ്വിസ് ഗാര്‍ഡ് വാദ്യസംഗീത സംഘം അദ്ദേഹത്തിന്‍റെ ആദരാര്‍ത്ഥം സംഗീതപ്രകടനം നടത്തി. 2013-ല്‍ അപ്രതീക്ഷിതമായി സ്ഥാനത്യാഗം ചെയ്യുമ്പോള്‍ ബെനഡിക്ട് പതിനാറാമന്‍റെ ആരോഗ്യസ്ഥിതിയെ കുറിച്ച് നിരവധി കിംവദന്തികള്‍ പ്രചരിച്ചിരുന്നു. പിന്നീടുള്ള വര്‍ഷങ്ങളിലും ഇതു പതിവായിരുന്നു. സ്ഥാനത്യാഗം ചെയ്യു ന്ന മാര്‍പാപ്പ പിന്നീടൊരിക്കലും പുറംലോകം കാണില്ലെന്നും ഉടന്‍ മരിക്കുമെന്നും വാര്‍ത്തകള്‍ പരന്നിരുന്നു. പക്ഷേ വാര്‍ദ്ധക്യസഹജമായ അവശതകള്‍ മാത്രമാണ് അദ്ദേഹത്തിനുള്ളതെന്നും നല്ല മാനസികാരോഗ്യത്തോടെയും നര്‍മബോധത്തോടെയും തികച്ചും ശാന്തമായ വിശ്രമജീവിതമാണ് അദ്ദേഹം നയിച്ചു വരുന്നതെന്നും അദ്ദേഹത്തിന്‍റെ സെക്രട്ടറി ആര്‍ച്ചുബിഷപ് ജോര്‍ജ് ഗ്വാന്‍സ്വീന്‍ അറിയിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org