Latest News
|^| Home -> International -> ഗണ്ടോള്‍ഫൊ കൊട്ടാരത്തിലേയ്ക്ക് ബെനഡിക്ട് പതിനാറാമന്‍റെ സന്ദര്‍ശനം

ഗണ്ടോള്‍ഫൊ കൊട്ടാരത്തിലേയ്ക്ക് ബെനഡിക്ട് പതിനാറാമന്‍റെ സന്ദര്‍ശനം

Sathyadeepam

വിരമിച്ച പാപ്പാ ബെനഡിക്ട് പതിനാറാമന്‍ ഗണ്ടോള്‍ഫോയിലെ പേപ്പല്‍ കൊട്ടാരത്തിലേയ്ക്ക് അപ്രതീക്ഷിത സന്ദര്‍ശനം നടത്തി. അതിനടുത്തുള്ള പതിനഞ്ചാം നൂറ്റാണ്ടിലെ ഒരു മരിയന്‍ തീര്‍ത്ഥകേന്ദ്രത്തില്‍ ചെന്നു പ്രാര്‍ത്ഥിച്ച ബെനഡിക്ട് പതിനാറാമന്‍ പ്രാദേശിക രൂപതയുടെ ബിഷപ്സ് ഹൗസിലുമെത്തി. 92 കാരനായ പാപ്പാ 2013-ല്‍ വിരമിച്ച ശേഷം വത്തിക്കാന്‍ സിറ്റിയില്‍ തന്നെയുള്ള ഒരു ആശ്രമത്തിലാണ് വിശ്രമജീവിതം നയിക്കുന്നത്. മാര്‍പാപ്പായായിരുന്ന കാലത്ത് മാര്‍പാപ്പമാരുടെ വേനല്‍ക്കാല വസതിയായ ഗണ്ടോള്‍ഫോ കൊട്ടാരത്തില്‍ എല്ലാ വര്‍ഷവും അദ്ദേഹം താമസത്തിനെത്തുമായിരുന്നു. പതിനേഴാം നൂറ്റാണ്ടില്‍ ഉര്‍ബന്‍ എട്ടാമന്‍ മാര്‍പാപ്പയുടെ കാലം മുതല്‍ മാര്‍പാപ്പമാരുടെ വേനല്‍ക്കാലവസതിയാണ് ഗണ്ടോള്‍ഫൊ കൊട്ടാരം. അതിനു ശേഷമുളള മാര്‍പാപ്പാമാര്‍ ഇവിടെ വേനല്‍ക്കാലവാസത്തിനെത്തുക പതിവായിരുന്നു. എന്നാല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഈ പതിവ് അവസാനിപ്പിച്ചു. അദ്ദേഹം ഗണ്ടൊള്‍ഫൊ കൊട്ടാരത്തില്‍ വേനല്‍ക്കാലവാസത്തിനു ഇതുവരെ ചെന്നിട്ടില്ല. തന്‍റെ താമസസ്ഥലമായ സാന്താ മാര്‍ത്തായില്‍ തന്നെയാണ് വര്‍ഷം മുഴുവന്‍ അദ്ദേഹം കഴിയുന്നത്. 2016-ല്‍ ഗണ്ടോള്‍ഫൊ കൊട്ടാരം സന്ദര്‍ശകര്‍ക്കു കാണാനായി തുറന്നു കൊടുക്കുകയും ചെയ്തു. പയസ് പന്ത്രണ്ടാമന്‍ മാര്‍പാപ്പയും പോള്‍ ആറാമന്‍ മാര്‍പാപ്പയും മരണമടഞ്ഞത് ഈ കൊട്ടാരത്തില്‍ വച്ചാണ്.

Leave a Comment

*
*