തന്‍റെ ദൈവശാസ്ത്രത്തിന്‍റെ തുടര്‍ച്ചയാണു ഫ്രാന്‍സിസ് പാപ്പായുടേത് -ബെനഡിക്ട് പാപ്പ

തന്‍റെ ദൈവശാസ്ത്രത്തിന്‍റെ  തുടര്‍ച്ചയാണു ഫ്രാന്‍സിസ് പാപ്പായുടേത് -ബെനഡിക്ട് പാപ്പ
Published on

തന്‍റെ ദൈവശാസ്ത്രവും പിന്‍ഗാമിയായ ഫ്രാന്‍സിസ് പാപ്പയുടെ ദൈവശാസ്ത്രവും തമ്മില്‍ ഒരു തുടര്‍ച്ചയുണ്ടെന്നു ബെനഡിക്ട് പതിനാറാമന്‍ പാപ്പ പ്രസ്താവിച്ചു. ശൈലിയിലും പെരുമാറ്റത്തിലുമുള്ള വ്യത്യസ്തതകള്‍ ഇരിക്കെ തന്നെയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ദൈവശാസ്ത്രം എന്ന പേരില്‍ വത്തിക്കാന്‍ പ്രസാധനവിഭാഗം പ്രസിദ്ധീകരിക്കുന്ന പുസ്തക പരമ്പരയ്ക്കെഴുതിയ ആമുഖത്തിലാണ് ബെനഡിക്ട് പാപ്പയുടെ ഈ വാക്കുകള്‍. തത്ത്വചിന്താപരവും ദൈവശാസ്ത്രപരവുമായ ആഴമേറിയ പരിശീലനം സിദ്ധിച്ചയാളാണ് ഫ്രാന്‍സിസ് പാപ്പയെന്നു വ്യക്തമാക്കുന്നതാണ് ഈ പുസ്തകമെന്നു ബെനഡിക്ട് പാപ്പ വ്യക്തമാക്കുന്നു. ശരിയായ ദൈവശാസ്ത്ര-തത്ത്വചിന്താ പരിശീലനം ലഭിച്ചിട്ടില്ലാത്ത ഒരു പ്രായോഗിക മനുഷ്യന്‍ മാത്രമാണ് ഫ്രാന്‍സിസ് പാപ്പയെന്ന മൂഢമായ മുന്‍ വിധിയെ ഇല്ലാതാക്കാന്‍ ഈ പുസ്തകത്തിനു കഴിയുമെന്നും കാര്‍ഡിനല്‍ കൂട്ടിച്ചേര്‍ത്തു.

11 പുസ്തകങ്ങളുള്ള പരമ്പരയാണ് ഫ്രാന്‍സിസ് പാപ്പയുടെ ദൈവശാസ്ത്രത്തെക്കുറിച്ച് പ്രസിദ്ധീകരിക്കുന്നത്. ഇംഗ്ലീഷ്, സ്പാനിഷ്, ഫ്രഞ്ച്, പോര്‍ട്ടുഗീസ്, പോളിഷ്, റൊമേനിയന്‍ ഭാഷകളില്‍ പുസ്തകം പ്രസിദ്ധീകരിക്കുന്നുണ്ട്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org