വിവാഹത്തിന് അപ്രതീക്ഷിത കാര്‍മ്മികനായി മാര്‍പാപ്പ

വിവാഹത്തിന് അപ്രതീക്ഷിത കാര്‍മ്മികനായി മാര്‍പാപ്പ

വത്തിക്കാന്‍ അങ്കണത്തിലെ ഒരു ചെറിയ ചാപ്പലില്‍ ഒരു വിവാഹചടങ്ങ് ആരംഭിച്ചപ്പോള്‍ എത്തിയ കാര്‍മ്മിനെ കണ്ട് ചടങ്ങിനെത്തിയവര്‍ അമ്പരന്നു. ഫ്രാന്‍സിസ് മാര്‍പാപ്പയായിരുന്നു അത്. മാര്‍പാപ്പ വിവാഹമാശീര്‍വദിക്കാന്‍ എത്തുന്ന കാര്യം പാപ്പയ്ക്കും വധൂവരന്മാര്‍ക്കും മാത്രമേ അറിയുമായിരുന്നുള്ളൂ. വരന്‍ മാര്‍പാപ്പയുടെ അംഗരക്ഷകവിഭാഗമായ സ്വിസ്ഗാര്‍ഡിലെ ഒരു ഭടനും വധു വത്തി ക്കാന്‍ മ്യൂസിയങ്ങളിലെ മുന്‍ ഉദ്യോഗസ്ഥയുമാണ്. വിവാഹജീവിതത്തിന്‍റെ നിറവ് അനുഭവിക്കുന്നതിനുള്ള മാര്‍ഗങ്ങളെ കുറിച്ചുള്ള ചെറിയൊരു പ്രസംഗവും മാര്‍പാപ്പ നടത്തി. 2014 ല്‍ സെ. പീറ്റേഴ്സ് ബസിലിക്കയില്‍ 20 വധൂവരന്മാരുടെ വിവാഹം മാര്‍പാപ്പ ആശീര്‍വദിച്ചിരുന്നു. 2016-ല്‍ തന്‍റെ സ്വകാര്യ ചാപ്പലില്‍ ബധിരരായ ദമ്പതികളുടെ വിവാഹവും മാര്‍പാപ്പ ആശീര്‍വദിച്ചിട്ടുണ്ട്. മാര്‍പാപ്പമാര്‍ വത്തിക്കാനില്‍ വിവാഹചടങ്ങുകളില്‍ കാര്‍മ്മികരാകുക മുമ്പ് പതിവില്ലായിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org