മാര്‍പാപ്പയ്ക്കു സമ്മാനം കിട്ടിയ കാര്‍ ലേലം ചെയ്തു: 10 ലക്ഷം ഡോളര്‍

മാര്‍പാപ്പയ്ക്കു സമ്മാനം കിട്ടിയ കാര്‍ ലേലം ചെയ്തു: 10 ലക്ഷം ഡോളര്‍

ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കു കഴിഞ്ഞ വര്‍ഷം സമ്മാനം കിട്ടിയ ആഡംബര കാര്‍ ലേലം ചെയ്തു. പത്തു ലക്ഷം ഡോളര്‍ ആണു ലേലത്തുക. ഇത് ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കു നല്‍കും. മാര്‍പാപ്പയ്ക്കു വേണ്ടി പ്രത്യേകം രൂപകല്‍പന ചെയ്ത ലംബോര്‍ഗിനിയാണ് കാര്‍. കാര്‍ നിര്‍മ്മാതാക്കള്‍ തന്നെയാണ് ഇതു മാര്‍പാപ്പയ്ക്കു സമ്മാനിച്ചത്. കമ്പനിയുടെ ഉന്നതാധികാരികളുടെ കൈയില്‍ നിന്നു കാര്‍ സ്വീകരിച്ച മാര്‍പാപ്പ കാറിന്മേല്‍ തന്‍റെ ഒപ്പു ചാര്‍ത്തുകയും ചെയ്തു. രണ്ടര ലക്ഷം ഡോളര്‍ ആണു കാറിന്‍റെ വിപണി വില. പേരു വെളിപ്പെടുത്താതിരുന്ന ഒരു വ്യക്തിയാണ് കാര്‍ ലേലത്തില്‍ വാങ്ങിയത്. മുമ്പും തനിക്കു കിട്ടിയ ആഡംബര കാറുകളും വാഹനങ്ങളും മറ്റു വസ്തുക്കളും ഇതേ രീതിയില്‍ ലേലത്തിനു വയ്ക്കുകയാണു മാര്‍പാപ്പ ചെയ്തിട്ടുള്ളത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org