സംഘര്‍ഷബാധിതമായ ലോകത്തിനു ഉത്ഥാനം പ്രത്യാശ പകരുന്നു -ഫ്രാന്‍സിസ് മാര്‍പാപ്പ

സംഘര്‍ഷബാധിതമായ ലോകത്തിനു ഉത്ഥാനം പ്രത്യാശ പകരുന്നു -ഫ്രാന്‍സിസ് മാര്‍പാപ്പ

സംഘര്‍ഷങ്ങള്‍ കൊണ്ടു വലയുന്ന ലോകത്തിനു പ്രത്യാശ പകരുന്നത് ക്രിസ്തുവിന്‍റെ മരണവും ഉത്ഥാനവുമാണെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസ്താവിച്ചു. യുദ്ധവും അക്രമവും പോലുള്ള ആധുനിക ദുരന്തങ്ങളുടേതല്ല അവസാനവാക്ക് എന്നാണ് ഉത്ഥാനം തെളിയിക്കുന്നതെന്നു ഈസ്റ്റര്‍ ദിനത്തില്‍ നല്‍കിയ ഉര്‍ബി എറ്റ് ഒര്‍ബി സന്ദേശത്തില്‍ മാര്‍പാപ്പ ചൂണ്ടിക്കാട്ടി. ലോകത്തിനുള്ള ശരിയായ പ്രത്യാശ ക്രിസ്തുവിന്‍റെ ഉയിര്‍പ്പാണെന്നു ക്രൈസ്തവരായ നാം വിശ്വസിക്കുന്നു. ഒരിക്കലും നിരാശപ്പെടുത്താത്ത പ്രത്യാശയാണത്. ഗോതമ്പുമണി നിലത്തുവീണ് അഴിഞ്ഞാലേ ഫലമുണ്ടാകുകയുള്ളൂ എന്നു ക്രിസ്തു പറഞ്ഞു. ഗോതമ്പുമണിയിലുള്ള ശക്തി സ്നേഹത്തിന്‍റെ ശക്തിയാണ്. അവസാനം വരെ സ്വയം നല്‍കാനും അപ്രകാരം ലോകത്തെ നവീകരിക്കാനും അതിനെ പ്രാപ്തമാക്കുന്നത് ആ സ്നേഹമാണ്. യേശുക്രിസ്തുവിലുള്ള ഈ സ്നേഹത്തിന്‍റെ ശക്തി ഇന്നും ഫലമേകിക്കൊണ്ടിരിക്കുകയാണ് – മാര്‍പാപ്പ വിശദീകരിച്ചു.

കുടിയേറ്റക്കാരും അഭയാര്‍ത്ഥികളും നേരിടുന്ന പ്രശ്നങ്ങളിലേയ്ക്കു മാര്‍പാപ്പ ലോകത്തിന്‍റെ ശ്രദ്ധ ക്ഷണിച്ചു. ഈ ഈസ്റ്റര്‍ ലോകത്തിലെ രാഷ്ട്രീയ, സൈനിക നേതാക്കളുടെ മനഃസാക്ഷികളെ പ്രകാശിപ്പിക്കട്ടെ. മാനവീകനിയമം മാനിക്കപ്പെടട്ടെ. സഹിക്കുന്നവര്‍ക്കു സഹായങ്ങളെത്തിക്കാനും ഭവനരഹിതര്‍ക്കു വീടുകളിലേയ്ക്കു മടങ്ങിയെത്തുന്നതിനുള്ള സൗകര്യങ്ങളേര്‍പ്പെടുത്താനും അധികാരികള്‍ക്കു സാധിക്കട്ടെ – മാര്‍പാപ്പ ആശംസിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org