ഫ്രാന്‍സിസ് പാപ്പയുടെ അഞ്ച് വര്‍ഷങ്ങള്‍: ഭാരത സഭ പ്രാര്‍ത്ഥന നടത്തി

ഫ്രാന്‍സിസ് പാപ്പയുടെ അഞ്ച് വര്‍ഷങ്ങള്‍: ഭാരത സഭ പ്രാര്‍ത്ഥന നടത്തി
Published on

ഫ്രാന്‍സിസ് മാര്‍പാപ്പ കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടിട്ട് അഞ്ചു വര്‍ഷങ്ങള്‍ പൂര്‍ത്തിയായ വേളയില്‍ മുംബൈയില്‍ സമ്മേളിച്ച സഭാമേലധ്യക്ഷന്മാര്‍ അദ്ദേഹത്തിനു വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തി. മുംബൈ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്, ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ചു ബിഷപ് ജിയാംബാറ്റിസ്റ്റ എന്നിവര്‍ക്കു പുറമെ മുപ്പത്തിമൂന്നു മെത്രാന്മാര്‍ സന്നിഹിതരായിരുന്നു. കൃതജ്ഞതാ ബലിയര്‍പ്പിച്ച മെത്രാന്മാര്‍ അര്‍ദ്ധദിന ദിവ്യകാരുണ്യ ആരാധനയിലും പങ്കുചേര്‍ന്നു.

കരുണയുടെ പാപ്പയാണ് പ്രാന്‍സിസ് മാര്‍പാപ്പയെന്ന് കര്‍ദിനാള്‍ ഗ്രേഷ്യസ് പറഞ്ഞു. അനുരഞ്ജനത്തിന്‍റെ കൂദാശയിലേക്ക് ജനങ്ങളെ നയിക്കുന്ന പാപ്പ, പാര്‍ശ്വവത്കരിക്കപ്പെട്ടവരോടും ദരിദ്രരോടും സഹാനുഭൂതിയുള്ള ഹൃദയത്തിനുടമയാണ്. വേദനിക്കുന്നവരോടും സഹിക്കുന്നവരോടും അവഗണിക്കപ്പെട്ടവരോടും സ്നേഹവും പരിഗണനയും പുലര്‍ത്തുന്ന വ്യക്തിയാണദ്ദേഹം – കര്‍ദിനാള്‍ വിശദീകരിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org