ഫ്രാന്‍സിസ് മാര്‍പാപ്പ ഇറ്റാലിയന്‍ പ്രസിഡന്‍റിനെ സന്ദര്‍ശിച്ചു

ഫ്രാന്‍സിസ് മാര്‍പാപ്പ ഇറ്റാലിയന്‍ പ്രസിഡന്‍റിനെ സന്ദര്‍ശിച്ചു

ഫ്രാന്‍സിസ് മാര്‍പാപ്പ ഇറ്റലിയുടെ പ്രസിഡന്‍റ്  സെര്‍ജിയോ മാറ്ററെല്ലായെ ഔദ്യോഗിക വസതിയായ ക്വിറിനാലെ കൊട്ടാരത്തില്‍ ചെന്നു കണ്ടു. പണ്ട്, മാര്‍പാപ്പമാരുടെ താമസസ്ഥലമായിരുന്നിട്ടുണ്ട് ചരിത്രപ്രധാനമായ ഈ കൊട്ടാരം. അന്താരാഷ്ട്ര ഭീകരവാദം, വ്യാപകമായ കുടിയേറ്റം എന്നിവയെയും മറ്റു ഗുരുതരമായ സാമൂഹ്യ സാമ്പത്തിക അസന്തുലനങ്ങളെയും നേരിട്ടുകൊണ്ടിരിക്കുകയാണ് ഇന്ന് ഇറ്റലിയും യൂറോപ്പുമെന്നു മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു. സങ്കീര്‍ണമായ കുടിയേറ്റപ്രശ്നത്തെ കുറിച്ചു പറയുമ്പോള്‍, ഏതാനും ചില രാഷ്ട്രങ്ങള്‍ക്കു മാത്രമായി അതിന്‍റെ ഭാരം മുഴുവന്‍ വഹിക്കാന്‍ കഴിയില്ല. സമഗ്രതയുള്ള ഒരു അന്താരാഷ്ട്ര പദ്ധതി ഇതിനാവശ്യമാണ് – മാര്‍പാപ്പ വ്യക്തമാക്കി. ഇറ്റലിയുടെ തീരപ്രദേശങ്ങളില്‍ വന്നിറങ്ങുന്ന അഭയാര്‍ത്ഥികള്‍ക്ക് ആവശ്യമായ സഹായം ചെയ്യുന്നതില്‍ ഇറ്റാലിയന്‍ ഗവണ്‍മെന്‍റ് പുലര്‍ത്തുന്ന സേവനമനോഭാവത്തിനു മാര്‍പാപ്പ നന്ദി പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org