മെക്സിക്കോയിലെ കുടിയേറ്റക്കാര്‍ക്ക് ‘പത്രോസിന്‍റെ കാശില്‍’ നിന്ന് 5 ലക്ഷം ഡോളര്‍

മെക്സിക്കോയിലെ കുടിയേറ്റക്കാര്‍ക്ക് ‘പത്രോസിന്‍റെ കാശില്‍’ നിന്ന് 5 ലക്ഷം ഡോളര്‍

വിവിധ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നു വന്നു മെക്സിക്കോയില്‍ കുടുങ്ങിയിരിക്കുന്ന കുടിയേറ്റക്കാര്‍ക്ക് അഞ്ചു ലക്ഷം ഡോളറിന്‍റെ സഹായമെത്തിക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ തീരുമാനിച്ചു. ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി 'പത്രോസിന്‍റെ കാശ്' ഇനത്തില്‍ സമാഹരിക്കുന്ന തുകയില്‍ നിന്നാണ് ഇതു ചിലവഴിക്കുക. അമേരിക്കയിലേയ്ക്കു കുടിയേറുക എന്ന ലക്ഷ്യത്തോടെയാണു സ്ത്രീകളും കുട്ടികളും അടക്കമുള്ള കുടുംബങ്ങള്‍ മെക്സിക്കോയിലേയ്ക്കു വരുന്നത്. എന്നാല്‍ മെക്സിക്കോയുടെ അതിര്‍ത്തി അമേരിക്ക അടച്ചതോടെ മെക്സിക്കോയില്‍ തന്നെ തുടരാന്‍ അനേകര്‍ നിര്‍ബന്ധിതരായിട്ടുണ്ട്. പാര്‍പ്പിടമോ ഉപജീവനമാര്‍ഗമോ ഇല്ലാതെ ഇവര്‍ ദുരിതമനുഭവിക്കുകയാണെന്നു വത്തിക്കാന്‍ വക്താവ് ചൂണ്ടിക്കാട്ടി. ഇത്തരം ആയിരകണക്കിനാളുകളെ മെക്സിക്കോയിലെ കത്തോലിക്കാസഭ ഇപ്പോള്‍ സംരക്ഷിക്കുന്നുണ്ട്. രൂപതകളും സന്യാസമൂഹങ്ങളും ഇവര്‍ക്കു ഹോട്ടല്‍ മുറികളും ആഹാരവും വസ്ത്രവും ലഭ്യമാക്കുന്നു. ഈ ആവശ്യങ്ങള്‍ക്കായിട്ടാണു മാര്‍പാപ്പയുടെ സംഭാവന ചിലവഴിക്കപ്പെടുക.

16 രൂപതകളും സന്യാസസമൂഹങ്ങളും ചേര്‍ന്നു നടപ്പാക്കുന്ന 27 പദ്ധതികള്‍ക്കായിട്ടാണ് അഞ്ചു ലക്ഷം ഡോളര്‍ ഉപയോഗിക്കുകയെന്നു വത്തിക്കാന്‍ അറിയിച്ചു. ഹോണ്ടുറാസ്, എല്‍ സാല്‍വദോര്‍, ഗ്വാട്ടിമല എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഈ കുടിയേറ്റക്കാരിലേറെയും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org