ഉര്‍ ദേശം സന്ദര്‍ശിക്കാന്‍ മാര്‍പാപ്പയ്ക്ക് ഇറാഖിന്‍റെ ക്ഷണം

ഉര്‍ സന്ദര്‍ശിക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ ഇറാഖ് പ്രസിഡന്‍റ് ബര്‍ഹാം സാലിഹ് ക്ഷണിച്ചു. ആദിപിതാവായ അബ്രാഹം തന്‍റെ പ്രയാണമാരംഭിച്ച ഉര്‍ ദേശം ഇന്നത്തെ ഇറാഖിലാണ്. വത്തിക്കാനിലെത്തി കൂടിക്കാഴ്ച നടത്തിയപ്പോഴാണ് മാര്‍പാപ്പയെ താന്‍ ഉര്‍ സന്ദര്‍ശനത്തിനു ക്ഷണിച്ചതെന്നു പ്രസിഡന്‍റ് അറിയിച്ചു. വത്തിക്കാനും ഇറാഖും തമ്മിലുള്ള ഊഷ്മളമായ ബന്ധവും മേഖലയിലെ രാഷ്ട്രീയസാഹചര്യവും സംഭാഷണവിഷയമായതായി വത്തിക്കാന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. ഇറാഖില്‍ ക്രൈസ്തവരുടെ സാന്നിദ്ധ്യം ചരിത്രപരമായ പ്രാധാന്യമര്‍ഹിക്കുന്നതാണെന്നും ക്രൈസ്തവര്‍ ഇറാഖിന്‍റെ അഭേദ്യഘടകമാണെന്നും ചര്‍ച്ചയില്‍ വ്യക്തമാക്കപ്പെട്ടു. ജന്മദേശം വിട്ടുപോകാന്‍ നിര്‍ബന്ധിതരായ ഇറാഖി ക്രൈസ്തവരെ സ്വന്തം വീടുകളിലേയ്ക്കു മടക്കിക്കൊണ്ടുവരാനും അവര്‍ക്കു സുരക്ഷയും ഇറാഖിന്‍റെ ഭാവിയില്‍ ഒരിടവും നല്‍കാനും സാധിക്കണമെന്നും കൂടിക്കാഴ്ചയില്‍ ഇരുനേതാക്കളും പറഞ്ഞു. മധ്യപൂര്‍വദേശത്തെ പൊതുവായ വിഷയങ്ങളും ചര്‍ച്ചയായി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org