മഡഗാസ്കറില്‍ പാപ്പായെ കാണാനെത്തിയത് പത്തു ലക്ഷം പേര്‍

മഡഗാസ്കറില്‍ പാപ്പായെ കാണാനെത്തിയത് പത്തു ലക്ഷം പേര്‍
Published on

ആഫ്രിക്കന്‍ സന്ദര്‍ശനത്തിനിടെ മഡഗാസ്കറില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അര്‍പ്പിച്ച ദിവ്യബലിയില്‍ പങ്കെടുക്കാനെത്തിയത് പത്തു ലക്ഷം പേര്‍. ശീതക്കാറ്റു വീശുന്ന അന്തരീക്ഷത്തില്‍ പേപ്പല്‍ ദിവ്യബലി നടക്കുന്ന മൈതാനിയില്‍ രാത്രി മുഴുവന്‍ ചിലവഴിക്കുകയായിരുന്നു ഇവരിലേറെ പേരും. ബലിയില്‍ പങ്കെടുക്കാന്‍ വിശ്വാസികള്‍ അനുഷ്ഠിച്ച ത്യാഗത്തെ പ്രസംഗത്തില്‍ മാര്‍പാപ്പ പ്രത്യേകം അനുസ്മരിക്കുകയും ചെയ്തു. കത്തോലിക്കാ വിശ്വാസിയായ മഡഗാസ്കറിന്‍റെ പ്രസിഡന്‍റ് ആന്‍ഡ്രി റോജോലീനയും കുടുംബവും ദിവ്യബലിയില്‍ സംബന്ധിച്ചു.

ദാരിദ്ര്യമല്ല മാനവൈക്യമാണ് ദൈവത്തിന്‍റെ പദ്ധതിയെന്നു മാര്‍പാപ്പ വ്യക്തമാക്കി. പരസ്പരപിന്തുണയും പങ്കുവയ്ക്കലും കരുതലും പരിസ്ഥിതി സംരക്ഷണവുമാണ് മാനവീകതയെക്കുറിച്ചുള്ള ദൈവത്തിന്‍റെ പദ്ധതി – മാര്‍പാപ്പ വിശദീകരിച്ചു.

സുവിശേഷം ജീവിതമാകുകയും ജീവിതം ദൈവത്തിന്‍റെ ഉപരിമഹത്വത്തിനുള്ളതാകുകയും ചെയ്യുന്ന മനോഹരമായ ഒരു രാജ്യമായി മഡഗാസ്കര്‍ മാറട്ടെയെന്നു മാര്‍പാപ്പ ആശംസിച്ചു. ലോകത്തിലെ ഏറ്റവും ദരിദ്രമായ പത്തു രാജ്യങ്ങളിലൊന്നാണ് ഇപ്പോള്‍ മഡഗാസ്കര്‍. ജനസംഖ്യയുടെ 75 ശതമാനത്തിലധികവും ഒരു ദിവസം രണ്ടു ഡോളറില്‍ താഴെ മാത്രം വരുമാനമുള്ളവരാണ്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org