പെസഹാ: മാര്‍പാപ്പയ്ക്കു ജയില്‍പുള്ളികള്‍ നന്ദി പറഞ്ഞു

പെസഹാ: മാര്‍പാപ്പയ്ക്കു ജയില്‍പുള്ളികള്‍ നന്ദി പറഞ്ഞു

പെസഹാ വ്യാഴാഴ്ച കാലുകഴുകല്‍ ശുശ്രൂഷ തങ്ങളുടെ ജയിലില്‍ നടത്താന്‍ തയ്യാറായതിനു ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കു റോമിലെ റെജീന കോയിലി ജയിലിലെ അന്തേവാസികള്‍ കണ്ണീരിര്‍ കുതിര്‍ന്ന നന്ദിയര്‍പ്പണം നടത്തി. ലോകത്തിനു തങ്ങള്‍ അദൃശ്യരാണെങ്കിലും തങ്ങളെ മറന്നിട്ടില്ലെന്ന സന്ദേശമാണ് മാര്‍പാപ്പ നല്‍കിയതെന്നു അവര്‍ പറഞ്ഞു. ജയിലില്‍ വി. കുര്‍ബാനയര്‍പ്പിച്ച മാര്‍പാപ്പ രോഗികളെ പാര്‍പ്പിക്കുന്ന കേന്ദ്രം സന്ദര്‍ശിച്ചു. ഗുരുതരമായ കുറ്റകൃത്യങ്ങള്‍ ചെയ്തവരെ പാര്‍പ്പിക്കുന്ന പ്രത്യേക സെല്ലിലും അദ്ദേഹം സന്ദര്‍ശനം നടത്തി. യേശുക്രിസ്തുവിനെ പിടികൂടിയ രാത്രിയുടെ ഓര്‍മ്മയുണര്‍ത്തുന്ന പെസഹാ ദിനത്തിലെ മാര്‍പാപ്പയുടെ സന്ദര്‍ശനവും കാലുകഴുകലും ജയില്‍പുള്ളികളെ വികാരഭരിതരാക്കിയതായി ചടങ്ങില്‍ ഒപ്പമുണ്ടായിരുന്ന സെമിനാരി വിദ്യാര്‍ത്ഥിയായ അലെക്സ് നെവിറ്റ് പറഞ്ഞു. ജയില്‍ പ്രേഷിതത്വത്തിന്‍റെ ഭാഗമായി ഈ ജയിലില്‍ പ്രവര്‍ത്തിക്കുന്നയാളാണ് നെവിറ്റ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org