ടുലിപ് പൂക്കളുടെ നടുവില്‍ നിന്ന് മാര്‍പാപ്പയുടെ തത്സമയ ഈസ്റ്റര്‍ സന്ദേശം

ടുലിപ് പൂക്കളുടെ നടുവില്‍ നിന്ന് മാര്‍പാപ്പയുടെ തത്സമയ ഈസ്റ്റര്‍ സന്ദേശം

ഈസ്റ്റര്‍ ദിനത്തില്‍ രാവിലെ വി. കുര്‍ബാനയില്‍ മുന്‍കൂട്ടി തയ്യാറാക്കാതെ സുവിശേഷപ്രസംഗം നടത്തി ഫ്രാന്‍സിസ് മാര്‍പാപ്പ പാരമ്പര്യങ്ങള്‍ മറികടന്നു. എഴുതി തയ്യാറാക്കിയ പ്രസംഗങ്ങള്‍ വായിക്കുകയാണ് ഈസ്റ്റര്‍ കുര്‍ബാനയില്‍ എല്ലാ മാര്‍പാപ്പമാരും ചെയ്തുപോരുന്നത്. പ്രസംഗത്തിന്‍റെ ലിഖിതരൂപം ഇല്ലാതെയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ഈസ്റ്റര്‍ കുര്‍ബാനയ്ക്കെത്തിയത്. ഈസ്റ്റര്‍ ആഘോഷങ്ങളുടെ ഭാഗമായി ഹോളണ്ടില്‍ നിന്നെത്തിച്ച വര്‍ണശബളമായ ടുലിപ് പൂക്കള്‍ കൊണ്ട് മനോഹരമായി അള്‍ത്താര അലങ്കരിച്ചിരുന്നു.

തിരിച്ചടികള്‍ നേരിടുമ്പോഴും "കര്‍ത്താവ് ഉത്ഥാനം ചെയ്തിരിക്കുന്നു" എന്നു വിളിച്ചു പറയുന്നത് സഭ ഒരിക്കലും നിറുത്തിയിട്ടില്ലെന്ന് മാര്‍പാപ്പ ചൂണ്ടിക്കാട്ടി. കര്‍ത്താവ് ഉയിര്‍ത്തുവെങ്കില്‍ പിന്നെ എന്തുകൊണ്ട് ഇതെല്ലാം സംഭവിക്കുന്നു? യേശുവിനെ പോലെ കുരിശുചുമന്നുകൊണ്ടു മുന്നോട്ടു പോകാന്‍ സന്നദ്ധരാകുകയാണ് നമുക്കു ചെയ്യാനുള്ളത്. ആവശ്യമില്ലാത്തതെല്ലാം വലിച്ചെറിയുന്ന ഇന്നത്തെ സംസ്കാരത്തില്‍ ജീവന്‍റെ സ്രോതസ്സായ യേശുവിനെയും ചിലര്‍ വലിച്ചെറിയുന്നു. ഉത്ഥിതനായ ക്രിസ്തുവിലുളള വിശ്വാസം ഈ ദുരന്തങ്ങള്‍ക്കെല്ലാമിടയിലും നമുക്ക് ഒരു ജ്ഞാനം പകര്‍ന്നു നല്‍കുന്നുണ്ട്. മുമ്പില്‍ മതില്‍ക്കെട്ടുകളില്ലെന്നും മുമ്പിലുള്ളത് വിശാലമായ ചക്രവാളമാണെന്നും അവിടെ ജീവനും സന്തോഷവും ഉണ്ടെന്നും നമുക്കു പറഞ്ഞുതരുന്നത് ഈ ജ്ഞാനമാണ്. മുന്നോട്ടു നോ ക്കുക, നിങ്ങളില്‍ തന്നെ അടച്ചുപൂട്ടി ഇരിക്കാതിരിക്കുക – മാര്‍പാപ്പ വിശദീകരിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org