മഹാപ്രഭാഷണങ്ങളിലൂടെയല്ല, കൊച്ചുപ്രവൃത്തികളിലൂടെയാണ് ദൈവസ്നേഹം പ്രകടമാകുന്നത് – മാര്‍പാപ്പ

മഹാപ്രഭാഷണങ്ങളിലൂടെയല്ല, കൊച്ചുപ്രവൃത്തികളിലൂടെയാണ് ദൈവസ്നേഹം പ്രകടമാകുന്നത് – മാര്‍പാപ്പ

മഹാ പ്രഭാഷണങ്ങളിലൂടെയല്ല സ്നേഹത്തിന്‍റെ ആര്‍ദ്രമായ കൊച്ചുപ്രവൃത്തികളിലൂടെയാണ് ദൈവസ്നേഹം നമ്മുടെ മുമ്പില്‍ പ്രകടമായതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസ്താവിച്ചു. ഒരു ക്രിസ്ത്യാനി എങ്ങനെയായിരിക്കണമെന്നു പഠിപ്പിക്കാന്‍ ക്രിസ്തു നമ്മോടു വളരെ കുറച്ചു വാക്കുകളേ പറയുന്നുള്ളൂ. പക്ഷേ എന്താണു ചെയ്യേണ്ടതെന്നു ചെയ്തു കാണിച്ചു തരുന്നുണ്ട്. വിശക്കുന്നവര്‍ക്ക് ആഹാരം കൊടുക്കുകയും അപരിചിതര്‍ക്ക് ആതിഥ്യമൊരുക്കുകയും ചെയ്തുകൊണ്ടാണത് – തന്‍റെ താമസസ്ഥലമായ സാന്താ മാര്‍ത്തായിലെ ചാപ്പലില്‍ ദിവ്യബലിയര്‍പ്പിച്ചു സംസാരിക്കുകയായിരുന്നു മാര്‍പാപ്പ.

വിജ്ഞാനങ്ങളെയെല്ലാം മറികടക്കുന്ന അതിരില്ലാത്ത സ്നേഹമാണ് ക്രിസ്തുവിനുള്ളതെന്നു മാര്‍പാപ്പ ചൂണ്ടിക്കാട്ടി. അതു മനസ്സിലാക്കാന്‍ എളുപ്പമല്ല. പക്ഷേ ചെറിയ പ്രവൃത്തികളിലൂടെ അത് അനാവരണം ചെയ്യപ്പെടുന്നു. കര്‍ത്താവ് തന്‍റെ ജനതയെ സ്നേഹിച്ചത് കുഞ്ഞിനെ കരങ്ങളിലെടുത്തു ചേര്‍ത്തു പിടിക്കുന്ന ഒരു പിതാവിനെ പോലെയാണ്. യേശുവിനും പിതാവായ ദൈവത്തിനും വേണ്ടി കാരുണ്യത്തിന്‍റെ ചെറിയ പ്രവൃത്തികള്‍ തുടര്‍ന്നു കൊണ്ടു പോകുന്ന മനുഷ്യരെയാണ് ലോകത്തിനാവശ്യം – മാര്‍പാപ്പ വിശദീകരിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org