നൈജീരിയന്‍ ക്രൈസ്തവര്‍ക്കായി പ.മാതാവിനോടു മാര്‍പാപ്പയുടെ പ്രാര്‍ത്ഥന

നൈജീരിയന്‍ ക്രൈസ്തവര്‍ക്കായി പ.മാതാവിനോടു മാര്‍പാപ്പയുടെ പ്രാര്‍ത്ഥന
Published on

ഭീകരാക്രമണങ്ങള്‍ക്കു നിരന്തരം ഇരകളായിക്കൊണ്ടിരിക്കുന്ന വടക്കന്‍ നൈജീരിയായിലെ ക്രൈസ്തവരെ പ്രത്യാശയുടെ മാതാവിനു സമര്‍പ്പിച്ചു ഫ്രാന്‍സീസ് മാര്‍പാപ്പായുടെ പ്രത്യേക പ്രാര്‍ത്ഥന. സമാധാനവും നീതിയും അന്തസ്സുള്ള ജീവിതവും പ്രത്യാശിക്കുന്ന ജനവിഭാഗങ്ങള്‍ക്കു പ.മാതാവിന്റെ മദ്ധ്യസ്ഥം സഹായകരമാകട്ടെയെന്നു സ്വര്‍ഗാരോപണ തിരുനാള്‍ ദിനത്തില്‍ മാര്‍പാപ്പാ പ്രാര്‍ത്ഥിച്ചു.
2020 ല്‍ ഇതുവരെ 600 ലേറെ ക്രൈസ്തവരാണ് നൈജീരിയായില്‍ കൊല്ലപ്പെട്ടിരിക്കുന്നത്. 2015 ജൂണ്‍ മുതല്‍ ഇതുവരെ 12,000 ക്രൈസ്തവര്‍ നൈജീരിയായില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് മനുഷ്യാവകാശ സംഘടനയായ ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസിന്റെ കണക്ക്. 5 ക്രൈസ്തവരെ ക്രൂരമായി കൊലപ്പെടുത്തുന്ന ദൃശ്യം ഒരു ഇസ്ലാമിക ഭീകര സംഘടന കഴിഞ്ഞ മാസം പുറത്തു വിട്ടിരുന്നു. സര്‍ക്കാരിന്റെയും സൈന്യത്തിന്റെയും കഴിവുകേടാണ് ഇത്തരം അക്രമങ്ങള്‍ പെരുകുന്നതിന്റെ കാരണമെന്നു കുറ്റപ്പെടുത്തുന്ന നൈജീരിയന്‍ സഭാനേതൃത്വം ഇക്കാര്യത്തില്‍ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org