മാര്‍പാപ്പ – ട്രംപ് കൂടിക്കാഴ്ച മെയില്‍ നടന്നേക്കും

മാര്‍പാപ്പ – ട്രംപ് കൂടിക്കാഴ്ച മെയില്‍ നടന്നേക്കും

പുതിയ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപും ഫ്രാന്‍സിസ് മാര്‍പാപ്പയും അടുത്ത മെയ് മാസത്തില്‍ കൂടിക്കാഴ്ച നടത്താന്‍ സാദ്ധ്യത. ജി -7 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ട്രംപ് മെയ് അവസാനം ഇറ്റലി സന്ദര്‍ശിക്കുന്നുണ്ട്. ഇരുവരുടെയും കൂടിക്കാഴ്ച ആഗോള സമൂഹം താത്പര്യപൂര്‍വം വീക്ഷിക്കുമെന്നതു തീര്‍ച്ചയാണ്. നിര്‍ണായകമായ ചില കാര്യങ്ങളില്‍ ഇരുവരും തമ്മിലുള്ള വ്യക്തമായ അഭിപ്രായവ്യത്യാ സം ഇതിനകം വാര്‍ത്ത സൃഷ്ടിച്ചിട്ടുള്ളതാണ്. ട്രംപിന്‍റെ കുടിയേറ്റ-അഭയാര്‍ത്ഥി വിരുദ്ധസമീപനങ്ങളെ മാര്‍പാപ്പ നിശിതമായി വിമര്‍ശിച്ചിട്ടുണ്ട്.
പാലങ്ങള്‍ പണിയുന്നതിനു പകരം മതിലുകള്‍ പണിയുന്നതിനെ കുറിച്ചു ചിന്തിച്ചുകൊണ്ടിരിക്കുന്ന വ്യക്തികള്‍ ക്രിസ്ത്യാനികളല്ലെന്നും ഇതു സുവിശേഷത്തിനു നിരക്കുന്നതല്ലെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസ്താവിച്ചിരുന്നു. മെക്സിക്കന്‍ അതിര്‍ത്തിയില്‍ കുടിയേറ്റം തടയുന്നതിനു മതില്‍ നിര്‍മ്മിക്കുമെന്ന ട്രംപിന്‍റെ തിരഞ്ഞെടുപ്പു വാഗ്ദാനത്തെകുറിച്ചുള്ള ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് മാര്‍പാപ്പ ഇതു വ്യക്തമാക്കിയത്. മെക്സിക്കോയുടെ കാലാളാണു മാര്‍പാപ്പയെന്നും അമേരിക്കയുടെ പ്രശ്നങ്ങള്‍ പാപ്പയ്ക്കു മനസ്സിലാകില്ലെന്നും ട്രംപും കുറ്റപ്പെടുത്തുകയുണ്ടായി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org