മാര്‍പാപ്പയുടെ ഭാരതസന്ദര്‍ശനം വൈകിയേക്കും

മാര്‍പാപ്പയുടെ ഭാരതസന്ദര്‍ശനം വൈകിയേക്കും
Published on

ഫ്രാന്‍സിസ് മാര്‍പാപ്പ ഈ വര്‍ഷം ഭാരതം സന്ദര്‍ശിക്കാനുള്ള സാധ്യത കുറയുന്നതായി ഒരു വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അനുയോജ്യമായ തീയതി നിശ്ചയിക്കാന്‍ കഴിയാത്തതുമൂലമുള്ള അനിശ്ചിതത്വമാണ് കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഈ വര്‍ഷം മാര്‍പാപ്പ ഇന്ത്യയും ബംഗ്ലാദേശും സന്ദര്‍ശിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ ഉണ്ടായിരുന്നു. മാര്‍പാപ്പയുടെ സന്ദര്‍ശനത്തിനുള്ള ഒരുക്കങ്ങള്‍ക്ക് ഒരു വര്‍ഷമെങ്കിലും സമയം വേണ്ടതുണ്ടെന്നും ഈവര്‍ഷം ഇനി അതിനു സാധ്യതയില്ലെന്നും സഭയിലെ ഒരു മുതിര്‍ന്ന നേതാവിന്‍റെ പേരു വെളിപ്പെടുത്താതെ വാര്‍ത്താ ഏജന്‍സി വ്യക്തമാക്കി. അതേസമയം വിദേശമന്ത്രാലയ വക്താവ് ഇതേപ്പറ്റി തനിക്ക് കൂടുതല്‍ അറിയില്ലെന്ന് സൂചിപ്പിച്ചു. എന്നാല്‍ അടുത്ത വര്‍ഷം ആദ്യം മാര്‍പാപ്പ ഭാരതം സന്ദര്‍ശിച്ചേക്കാമെന്നു സഭാവൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org