മാര്‍പാപ്പയുടെ അപ്രതീക്ഷിത സന്ദര്‍ശനം

മാര്‍പാപ്പയുടെ  അപ്രതീക്ഷിത സന്ദര്‍ശനം

നാഡീസംബന്ധമായ രോഗങ്ങള്‍ ബാധിച്ചവരുടെ ഒരു പുനരധിവാസകേന്ദ്രത്തിലേയ്ക്കു ഫ്രാന്‍സിസ് മാര്‍പാപ്പ നടത്തിയ സന്ദര്‍ശനം അന്തേവാസികള്‍ക്ക് ആഹ്ലാദം പകര്‍ന്നു. മുന്‍കൂട്ടി അറിയിക്കാതെയാണ് റോമാനഗരത്തിന്‍റെ തെക്കു ഭാഗത്തുള്ള ഈ കേന്ദ്രത്തിലേയ്ക്കു മാര്‍പാപ്പ എത്തിയത്. കാരുണ്യവര്‍ഷത്തിലാണ് മാര്‍പാപ്പ ഇപ്രകാരമൊരു പതിവിനു തുടക്കം കുറിച്ചത്. സമൂഹത്തില്‍ ഏറ്റവും സഹായമര്‍ഹിക്കുന്നവരോടൊപ്പം സഭയുണ്ട് എന്ന സന്ദേശം പകരാനാണ് മാര്‍പാപ്പ ഈ വ്യക്തിപരമായ ഈ സന്ദര്‍ശനങ്ങള്‍ നടത്തുന്നത്. പക്ഷാഘാതം, മജ്ജസംബന്ധമായ അസുഖങ്ങള്‍, പാര്‍കിന്‍സണ്‍സ്, മള്‍ട്ടിപ്പിള്‍ സ്ക്ലീറോസിസ് തുടങ്ങിയവ മൂലം ശാരീരികവും മാനസികവുമായ പ്രശ്നങ്ങള്‍ നേരിടുന്നവര്‍ക്കു പരിചരണം നല്‍കുന്ന സാന്താ ലൂസിയ ഫൗണ്ടേഷന്‍റെ സ്ഥാപനത്തിലാണ് മാര്‍പാപ്പ സന്ദര്‍ശനം നടത്തിയത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org