മറവിരോഗികളെ മറക്കാതെ മാര്‍പാപ്പ

മറവിരോഗികളെ മറക്കാതെ മാര്‍പാപ്പ

Published on

റോമിന്‍റെ പ്രാന്തപ്രദേശത്തുള്ള ഇമ്മാനുവല്‍ വില്ലേജ് എന്ന സ്ഥാപനത്തിലേയ്ക്കു ഫ്രാന്‍സിസ് മാര്‍പാപ്പ നടത്തിയ സന്ദര്‍ശനം, മറവിരോഗികളെ മറക്കരുതെന്ന സന്ദേശം ലോകത്തിനു നല്‍കി. അല്‍ഷിമേഴ്സ് രോഗികളേയും അവരുടെ കുടുംബങ്ങളേയും സമൂഹം പലപ്പോഴും മറന്നുപോകുന്നുവെന്ന് ഈ സന്ദര്‍ശനവിവരം അറിയിച്ച പത്രക്കുറിപ്പില്‍ വത്തിക്കാന്‍ ചൂണ്ടിക്കാട്ടി. ഇവരുടെ ഒറ്റപ്പെടലിലേയ്ക്കു ശ്രദ്ധ തിരിക്കാന്‍ പാപ്പ ആഗ്രഹിക്കുന്നതായി വത്തിക്കാന്‍ വക്താവ് വ്യക്തമാക്കി. മറവിരോഗം ബാധിച്ചവര്‍ക്കു പ്രത്യേക ശ്രദ്ധ കൊടുക്കേണ്ടതിന്‍റെ പ്രാധാന്യത്തിലേയ്ക്കു വിരല്‍ചൂണ്ടുന്ന വസ്തുതയാണ് ആയുര്‍ദൈര്‍ഘ്യത്തിന്‍റെ വര്‍ദ്ധനവ്. സ്ഥാപനത്തിലെത്തിയ മാര്‍പാപ്പ ഓരോ രോഗിയേയും ചെന്നു കണ്ടു സംസാരിച്ചു. ഏപ്രില്‍ ആദ്യവാരം ബെല്‍ജിയത്തു നിന്നുള്ള മറവിരോഗബാധിതരുടെ ഒരു സംഗീതസംഘത്തിന്‍റെ അവതരണത്തിനു മാര്‍പാപ്പ സാക്ഷിയാകുകയും ചെയ്തിരുന്നു.

logo
Sathyadeepam Online
www.sathyadeepam.org