മാര്‍പാപ്പ ബാള്‍ട്ടിക് രാജ്യങ്ങള്‍ സന്ദര്‍ശിച്ചേക്കും

മാര്‍പാപ്പ ബാള്‍ട്ടിക് രാജ്യങ്ങള്‍ സന്ദര്‍ശിച്ചേക്കും

വരുന്ന സെപ്തംബറില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ബാള്‍ട്ടിക് രാജ്യങ്ങള്‍ സന്ദര്‍ശിച്ചേക്കാന്‍ സാദ്ധ്യത. വത്തിക്കാന്‍ വിദേശകാര്യമന്ത്രി ആര്‍ച്ചുബിഷപ് പോള്‍ ഗല്ലഘര്‍ ഈ രാജ്യങ്ങളിലേയ്ക്കു നടത്തിയ സന്ദര്‍ശനമാണ് ഈ നിഗമനത്തിനു കാരണം. ലിത്വാനിയ, ലാറ്റ്വിയ, എസ്റ്റോണിയ എന്നീ രാജ്യങ്ങള്‍ സ്വതന്ത്രരാജ്യങ്ങളായി മാറിയതിന്‍റെ 100-ാം വാര്‍ഷികമാണ് ഈ വര്‍ഷം. ഈ രാജ്യങ്ങളുടെ ഭരണകൂടങ്ങള്‍ മാര്‍പാപ്പയുടെ സന്ദര്‍ശനത്തില്‍ ആവേശമുള്ളവരാണ്. ലിത്വാനിയന്‍ പ്രസിഡന്‍റ് നേരത്തെ തന്‍റെ ആഗ്രഹം പരസ്യമായി പ്രകടിപ്പിച്ചിട്ടുണ്ട്. റഷ്യന്‍ ആധിപത്യത്തിലായിരുന്ന ഈ രാജ്യങ്ങളിലെല്ലാം കത്തോലിക്കര്‍ ന്യൂനപക്ഷമാണ്. ക്രൈസ്തവഭൂരിപക്ഷമുള്ള ഈ രാജ്യങ്ങളില്‍ കൂടുതലും ഓര്‍ത്തഡോക്സ്, ലൂഥറന്‍ സഭകളിലെ അംഗങ്ങളാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org