ഫ്രാന്‍സിസ് മാര്‍പാപ്പ പോള്‍ ആറാമന്‍റെ കബറിടം സന്ദര്‍ശിച്ചു

ഫ്രാന്‍സിസ് മാര്‍പാപ്പ പോള്‍ ആറാമന്‍റെ  കബറിടം സന്ദര്‍ശിച്ചു

വാഴ്ത്തപ്പെട്ട പോള്‍ ആറാമന്‍ മാര്‍പാപ്പയുടെ നാല്പതാം ചരമവാര്‍ഷികത്തോടനുബന്ധിച്ചു ഫ്രാന്‍സിസ് മാര്‍പാപ്പ അദ്ദേഹത്തി ന്‍റെ കബറിടം സന്ദര്‍ശിച്ചു പ്രാര്‍ത്ഥന നടത്തി. കഴിഞ്ഞ വര്‍ഷവും ചരമദിനത്തില്‍ മാര്‍പാപ്പ ഇപ്രകാരം കബറിടസന്ദര്‍ശനം നടത്തിയിരുന്നു. പത്തു മിനിറ്റ് മൗനമായി പ്രാര്‍ത്ഥിച്ചു. മറ്റു ചടങ്ങുകള്‍ ഒന്നുമുണ്ടായില്ല. തികച്ചും സ്വകാര്യതലത്തിലുള്ള ഒരു സന്ദര്‍ശനമായിരുന്നു ഇതെന്ന് വത്തിക്കാന്‍ വക്താവ് അറിയിച്ചു. ആധുനികതയുടെ പാപ്പയാണ് പോള്‍ ആറാമന്‍ പാപ്പയെന്ന് വത്തിക്കാന്‍ അങ്കണത്തില്‍ തീര്‍ത്ഥാടകരെ അഭിസംബോധന ചെയ്യുമ്പോള്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അഭിപ്രായപ്പെട്ടു. പോള്‍ ആറാമന്‍ മാര്‍പാപ്പയെ അടുത്ത ഒക്ടോബര്‍ 14-നു വിശുദ്ധനായി പ്രഖ്യാപിക്കും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org