പോസ്റ്റ് കാനാ സെമിനാര്‍

പോസ്റ്റ് കാനാ സെമിനാര്‍

തിരുവമ്പാടി: താമരശേരി രൂപത ഫാമിലി അപ്പോസ്തലേറ്റിന്‍റെ ആഭിമുഖ്യത്തില്‍ തിരുവമ്പാടി ഫൊറോന ദേവാലയത്തില്‍ 2000-ത്തിന് ശേഷം വിവാഹിതരായവര്‍ക്കുവേണ്ടി പോസ്റ്റ് കാനാ സെമിനാര്‍ സംഘടിപ്പിച്ചു. കുടുംബപ്രശ്നങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന കാലഘട്ടത്തില്‍ കുടുംബങ്ങളെ ശക്തിപ്പെടുത്തുക, വിശുദ്ധീകരിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഫാമിലി അപ്പോസ്തലേറ്റ് ഇടവകകളില്‍ പോസ്റ്റ് കാനാ സെമിനാര്‍ സംഘടിപ്പിക്കുന്നത്.

തിരുവമ്പാടി ഇടവകയുടെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് സംഘടിപ്പിച്ച പോസ്റ്റ് കാനാ സെമിനാര്‍ വികാരി ഫാ. ജോസ് ഓലിയക്കാട്ടില്‍ ഉദ്ഘാടനം ചെയ്തു. ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടര്‍ ഫാ. ജോസ് പെണ്ണാപറമ്പില്‍ മുഖ്യപ്രഭാഷണം നടത്തി. മനോമയ കൗണ്‍സിലിങ് സെന്‍റര്‍ ഡയറക്ടര്‍ ഫാ. വില്‍സണ്‍ മുട്ടത്തുകുന്നേല്‍ ക്ലാസ് നയിച്ചു. മരിയന്‍ പ്രോ-ലൈഫ് രൂപത പ്രസിഡന്‍റ് സജീവ് പുരയിടത്തില്‍ അധ്യക്ഷത വഹിച്ചു.

തിരുവമ്പാടി ഫൊറോന അസിസ്റ്റന്‍റ് വികാരി ഫാ. കുര്യാക്കോസ് കൊച്ചുകൈപ്പയില്‍, ടോമി പ്ലാത്തോട്ടം, തോമസ് വലിയപറമ്പില്‍, ഡോ. സന്തോഷ് സ്കറിയ, ജോണ്‍സണ്‍, ഡെയ്സി പുന്നത്താനത്ത്, വിനോദ് വെട്ടത്ത്, തങ്കച്ചന്‍ പുരയിടത്തില്‍, ഡോ. ബെസ്റ്റി ജോസ്, സിസ്റ്റര്‍ റോസ് മരിയ, സിസ്റ്റര്‍ നൈസി, ജെയ്സണ്‍ കന്നുകുഴി എന്നിവര്‍ നേതൃത്വം നല്‍കി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org