Latest News
|^| Home -> Kerala -> സെന്‍റ് തോമസ് കോളജില്‍ പ്രഭാഷണ പരമ്പര

സെന്‍റ് തോമസ് കോളജില്‍ പ്രഭാഷണ പരമ്പര

Sathyadeepam

തൃശൂര്‍: സെന്‍റ്തോമസ് കോളജിലെ ഭൗതിക ശാസ്ത്ര അധ്യാപകനായിരുന്ന പ്രഫ. സീതാരാമന്‍റെ ഓര്‍മ്മയ്ക്കായുള്ള പ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനം കോളജ് മാനേജര്‍ മാര്‍ ടോണി നീലങ്കാവില്‍ നിര്‍വ്വഹിച്ചു. വിശ്വാസവും ശാസ്ത്രവും പരസ്പര പൂരകങ്ങളാണെന്നും മനുഷ്യനില്‍ ദൈവത്തെ കാണുമ്പോഴാണ് വിശ്വാസവും ശാസ്ത്രവും പൂര്‍ണ്ണതയിലെത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രിന്‍സിപ്പാള്‍ ഡോ. പി.ഒ. ജെന്‍സന്‍ ആദ്ധ്യക്ഷ്യം വഹിച്ച യോഗത്തില്‍ മുന്‍ വ കുപ്പ് മേധാവി പ്രഫ. ടി.കെ. നടരാജന്‍ പ്രഫ. സീതാരാമന്‍ അനുസ്മരണം നടത്തി. വകുപ്പ് മേധാവി പ്രഫ. പി. എം. ജോയി സ്വാഗതവും കണ്‍വീനര്‍ ഡോ. ഡെയ് സന്‍ പാണേങ്ങാടന്‍ നന്ദിയും പറഞ്ഞു.

ചെന്നൈ മാത്തമാറ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോ. എച്ച്.എസ്. മണി., ഗ്രൂപ്പ് തിയറി സംബന്ധിച്ചും സൂര്യോദയത്തിന്‍റെയും അസ്തമയത്തിന്‍റെയും വിവിധ പ്രദേശങ്ങളിലെ സമയക്രമം നിശ്ചയിക്കുന്നതു സംബന്ധിച്ചുമുള്ള ടെക്നിക്കല്‍ സെഷന്‍ കൈകാര്യം ചെയ്തു. പ്രഫ. സീതാരാമന്‍റെ അരുമശിഷ്യനായ ടെക്സാസ് യൂണിവേഴ്സിറ്റിയിലെ പ്രഫ. ടി.ആര്‍. വിശ്വനാഥനാണ് പ്രഭാഷണ പരമ്പരയൊരുക്കിയത്.

Leave a Comment

*
*