രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രകടനപത്രികയില്‍ ദളിത് സംവരണം ഉള്‍ക്കൊള്ളിക്കണം

രാഷ്ട്രീയ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പു പ്രകടനപത്രികയില്‍ ദളിത് ക്രൈസ്തവര്‍ക്കും ദളിത് മുസ്ലീ ങ്ങള്‍ക്കും പട്ടിക ജാതി സംവരണം ലഭ്യമാക്കുന്നതു സംബന്ധിച്ച പ്രഖ്യാപനം ഉള്‍ക്കൊള്ളിക്കണമെന്ന് സഭാ നേതാക്കള്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ ക്രിസ്ത്യന്‍ – മുസ്ലിം ദളിത് വിഭാഗങ്ങള്‍ക്ക് പ്രതീക്ഷ നഷ്ടപ്പെടുകയാണ്. പക്ഷെ ന്യായമായ ഈ അവകാശം നേടിയെടുക്കാന്‍ വര്‍ഷങ്ങളായി തുടരുന്ന പോരാട്ടം അവസാനിപ്പിക്കില്ലെന്ന് ഭാരത കത്തോലിക്കാ മെത്രാന്‍ സമിതിയുടെ ദളിതര്‍ക്കും പിന്നോക്കക്കാര്‍ക്കും വേണ്ടിയുള്ള കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ശരച്ചന്ദ്ര നായക് പറഞ്ഞു. ഇതു സംബന്ധിച്ചു ഡല്‍ഹിയില്‍ ചേര്‍ന്ന അഭിഭാഷകരുടെയും മറ്റു വിദഗ്ദരുടെയും ആലോചനാ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ബിഷപ്. ദളിത് സംവരണം സംബന്ധിച്ച് തങ്ങള്‍ക്കു സ്വാഭാവിക നീതി ലഭിക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി.

മേയ് മാസത്തില്‍ നടക്കുന്ന പൊതുതിരഞ്ഞെടുപ്പിന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും തയ്യാറെടുക്കുകയാണ്. പല സംസ്ഥാനങ്ങളിലും ദളിത് ക്രൈസ്തവരായ വോട്ടര്‍മാരുടെ പ്രശ്നം നിലനില്‍ക്കുന്നു. പക്ഷേ കഴിഞ്ഞ 14 വര്‍ഷമായി ഇതുസംബന്ധിച്ചു സുപ്രീംകോടതിയിലുള്ള കേസില്‍ തീരുമാനമായിട്ടില്ല. ജനാധിപത്യ ഭാരതത്തില്‍ ജനങ്ങള്‍ മതത്തിന്‍റെ പേരില്‍ വിഭജിക്കപ്പെടുകയാണ്. മറ്റുള്ളവരെപ്പോലെ ദളിത് ക്രൈസ്തവര്‍ക്ക് രാഷ്ട്രീയമായും നിയമപരമായും അവകാശങ്ങള്‍ ലഭിക്കേണ്ട നിര്‍ണായക സമയമായിരിക്കുകയാണെന്ന് സിബിസിഐ സെക്രട്ടറി ബിഷപ് തിയോഡര്‍ മസ്കരിനാസ് പറഞ്ഞു. ഇക്കാര്യത്തില്‍ സമാനമനസ്കരുമായി ചേര്‍ന്നു പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം സൂചിപ്പിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org