Latest News
|^| Home -> International -> പ്രളയ ബാധിതര്‍ക്കായി മാര്‍പാപ്പയുടെ പ്രാര്‍ത്ഥന

പ്രളയ ബാധിതര്‍ക്കായി മാര്‍പാപ്പയുടെ പ്രാര്‍ത്ഥന

Sathyadeepam

ഇന്ത്യയിലും നേപ്പാള്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിലും പ്രളയം മൂലം ദുരിതമനുഭവിക്കുന്നവരുടെ കൂടെ ആത്മീയമായി ചേര്‍ന്നു നില്‍ക്കുന്നതായി ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസ്താവിച്ചു. ഈ പ്രകൃതിദുരന്തം മൂലം കഷ്ടപ്പെടുന്ന എല്ലാവര്‍ക്കും വേണ്ടി സെ. പീറ്റേഴ്സ് അങ്കണത്തില്‍ ത്രികാലജപത്തിനിടെ മാര്‍പാപ്പ പ്രാര്‍ത്ഥിച്ചു. ഈ പ്രളയത്തില്‍ ആകെ 1200 ലേറെ ആളുകള്‍ കൊല്ലപ്പെട്ടതായാണ് കണക്ക്. 2.4 കോടി ജനങ്ങളുടെ ജീവിതത്തെ ബാധിച്ചു. ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. സഭയുടെ സന്നദ്ധ സംഘടനകളും സേവനരംഗത്തുണ്ട്.

Leave a Comment

*
*